തളങ്കര: ഉംറ കര്‍മ്മം പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ തളങ്കര സ്വദശിനി മരിച്ചു. തളങ്കര ഗവ. മുസ്ല...
തളങ്കര: ഉംറ കര്‍മ്മം പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ തളങ്കര സ്വദശിനി മരിച്ചു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിന് സമീപത്തെ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ(71)ആണ് അന്തരിച്ചത്.
മൗലവി ഉംറ ഗ്രൂപ്പിനൊപ്പം രണ്ടാഴ്ച മുമ്പാണ് മക്കയിലേക്ക് പോയത്. കൂടെ സഹോദരിമാരായ സൈനബയും സുഹ്‌റയും ഉണ്ടായിരുന്നു. മക്കയില്‍ ഉംറ കര്‍മ്മം നിര്‍വ്വഹിച്ച് മദീനയില്‍ ചെന്ന് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് എത്താറായപ്പോള്‍ ബസില്‍ വെച്ചാണ് അന്ത്യമുണ്ടായത്.
ജിദ്ദ കെ.എം.സി.സി. നേതാക്കള്‍ മയ്യത്ത് പരിപാലനം ഏറ്റെടുത്തു. മദീനയില്‍ ഖബറടക്കും. മക്കള്‍: റുഖിയ, സുഹൈല, മുഹമ്മദ് റഫീഖ്. മരുമക്കള്‍: മുഹമ്മദ്, അബൂബക്കര്‍, ആസിയ. സഹോദരന്‍: സൈനുദ്ദീന്‍.

COMMENTS