കാസര്‍കോട്: പ്രമുഖ പണ്ഡിതനും മംഗളൂരു-കീഴൂര്‍ ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐയുടെ പുതിയ അന്വേ...
കാസര്‍കോട്: പ്രമുഖ പണ്ഡിതനും മംഗളൂരു-കീഴൂര്‍ ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐയുടെ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സാധ്യത. സി.ബി.ഐ. സംഘം നേരത്തെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ വിധി പറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി. സി.ബി.ഐ. അന്വേഷണത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയും അതൃപ്തി അറിയിച്ചും ഖാസിയുടെ കുടുംബം ഹര്‍ജി നല്‍കിയിരുന്നു. പ്രഗത്ഭരായ ഉദ്യോഗസ്ഥരെ അണി നിരത്തി പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് ആവശ്യം.
അതിനിടെ, ഖാസിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒപ്പുമരച്ചുവട്ടില്‍ നടന്നുവരുന്ന സത്യാഗ്രഹ സമരം 510-ാം ദിവസത്തിലേക്ക്. 509-ാംദിവസത്തെ സമരത്തിന് ആക്ഷന്‍ കമ്മിറ്റി കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കണ്‍വീനര്‍ ഉബൈദുള്ള കടവത്തിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഅദി, ബി.കെ. അബ്ബാസ് ഹാജി, സൈഫുല്ല, എം. അബ്ദുല്‍ ഹമീദ് സംസാരിച്ചു. ഹമീദ് ചേരങ്കൈ സ്വാഗതവും യൂസഫ് നന്ദിയും പറഞ്ഞു.

COMMENTS