ഉദുമ: അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കി ഒക്ടോബർ ആദ്യവാരത്തിൽ ബേക്കൽപ്പാലം തുറന്നുകൊടുക്കും. ഇതിനുള്ള തീവ്രശ്രമത്തിലാണ് ജോലിക്കാർ. ...
ഉദുമ: അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കി ഒക്ടോബർ ആദ്യവാരത്തിൽ ബേക്കൽപ്പാലം തുറന്നുകൊടുക്കും. ഇതിനുള്ള തീവ്രശ്രമത്തിലാണ് ജോലിക്കാർ. ഒരുമാസത്തിനുള്ളിൽ പണിപൂർത്തീകരിച്ച് യാത്രക്കാർക്ക് തുറന്നുകൊടുക്കാമെന്ന വ്യവസ്ഥയിൽ സെപ്റ്റംബർ ഏഴിനാണ് പാലം അടച്ചത്.
പാലത്തിന്‍റെ സ്പാനുകൾ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ചുയർത്തി പഴയത് മാറ്റി പുതിയ 18 ബെയറിങ്ങുകൾ ഘടിപ്പിക്കുന്ന ജോലി ബുധനാഴ്ചയോടെ കഴിയും.
കോൺക്രീറ്റ് ഉണങ്ങുന്ന സമയത്ത് പാലത്തിന്‍റെ ഇരുവശങ്ങളിലേയും സ്ലാബുകൾ മാറ്റുന്ന ജോലി തുടരും. ബേക്കൽകവലയിൽനിന്ന് പാലത്തിലേക്ക് കടക്കുന്നിടത്ത് പുഴയരികിലെ ആൽമരത്തിന്‍റെ വേരുകൾ പഴയ കോൺക്രീറ്റ് തുളച്ച് പാലത്തിനുള്ളിൽ കയറിയിട്ടുണ്ട്. ഇത് പാലത്തിന് ഭീഷണിയാണ്. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള മാർഗവും ഉണ്ടാക്കും.

COMMENTS