Classic curvese

Breaking
Loading...

ഇന്നലെ ലോകത്ത് വെച്ച് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്ത്യയിൽ, അമേരിക്കയുടെ റെക്കോര്‍ഡാണ് തകർത്തത്, രണ്ടാഴ്‌ച്ച കൊണ്ട് ഇന്ത്യയിൽഒരു ദശലക്ഷം പുതിയ രോഗികള്‍ ഉണ്ടായതും ലോക റെക്കോര്‍ഡ്

 ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 83,883 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ബ്രസീലിനെ കടത്തിവെട്ടി, കൊറോണ രോഗികളുടെ എണ്ണത്തിന്റെ കാര...

 ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 83,883 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ബ്രസീലിനെ കടത്തിവെട്ടി, കൊറോണ രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാംസ്ഥാനത്തേക്ക് ഇന്ത്യ കുതിക്കുകയാണ്. രണ്ടാഴ്‌ച്ച കൊണ്ട് ഒരു ദശലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുകയാണ്. സാമ്ബത്തിക സ്ഥിതി തകരാതിരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.


ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 83,883 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ബ്രസീലിനെ കടത്തിവെട്ടി, കൊറോണ രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാംസ്ഥാനത്തേക്ക് ഇന്ത്യ കുതിക്കുകയാണ്. രണ്ടാഴ്‌ച്ച കൊണ്ട് ഒരു ദശലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുകയാണ്. സാമ്ബത്തിക സ്ഥിതി തകരാതിരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.


കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,043 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് മരണങ്ങള്‍ 68,569 ആയി ഉയര്‍ന്നിട്ടുണ്ട്. ജൂലായ് 17 നാണ് ഇന്ത്യയില്‍ 10 ലക്ഷം കോവിഡ് രോഗികള്‍ ഉണ്ടായത്. ഏപ്രിലില്‍ അമേരിക്കയും ജൂണില്‍ ബ്രസീലും ഈ നാഴികക്കല്ല് പിന്നിട്ടിരുന്നു. എന്നാല്‍, അതുകഴിഞ്ഞ് മൂന്നാഴ്‌ച്ചക്കുള്ളിലാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തില്‍ എത്തിയത്. 16 ദിവസം കൊണ്ട് 30 ലക്ഷത്തില്‍ എത്തുകയും ചെയ്തു.


Stories you may Like


മഹാരാഷ്ട്രയാണ് ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന സംസ്ഥാനം. 8,25,000 കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതുപോലെ മരണസംഖ്യയുടെ കാര്യത്തില്‍ ബ്രിട്ടനേയുംമെക്സിക്കോയേയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത് കഴിഞ്ഞയാഴ്‌ച്ചയാണ്. എന്നാലും 1.7 ശതമാനം എന്ന ഇന്ത്യയുടെ മരണനിരക്ക് അമേരിക്കയേക്കാളൂം ബ്രസീലിനേക്കാളും പല യൂറോപ്യന്‍ രാഷ്ട്രങ്ങളേക്കാളും വളരെ കുറവാണ്.


ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളിലും തീരദേശങ്ങളിലും രോഗവ്യാപനം ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ദുര്‍ബലമായ ഈ മേഖലയില്‍ രോഗം വ്യാപിക്കുന്നത് അതിയായ ആശങ്കയുളവാക്കുന്നുണ്ട്. താരതമ്യേന സാമ്ബത്തിക പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടിട്ടുണ്ട്. എന്നിരുന്നാലും, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തില്‍ ജി ഡി പി 23.9 ശതമാനം കുറഞ്ഞു എന്ന പ്രഖ്യാപനത്തിനു ശേഷം സാമ്ബത്തിക രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഇപ്പോള്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.


കഴിഞ്ഞ 24 വര്‍ഷങ്ങളില്‍ കണ്ടതില്‍ വച്ച്‌ ഏറ്റവും ഭീകരമായ സാമ്ബത്തിക തകര്‍ച്ചയാണ് ഇപ്പോള്‍ രാഷ്ട്രം അഭിമുഖീകരിക്കുന്നത്. തൊഴിലില്ലായ്മ നിലനില്‍ക്കുമ്ബോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലും നഷ്ടപ്പെടുന്നു. ഇതുതന്നെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതും. വന്‍ നഗരങ്ങളിലെ മെട്രോ സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം പൊതുഗതാഗത സംവിധാനം ഭാഗികമായി തുറന്നുകൊടുക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.


വരുന്ന ചൊവ്വാഴ്‌ച്ച മുതല്‍ ബാംഗ്ലൂരിലെ ആയിരക്കണക്കിന് പബ്ബുകള്‍ തുറന്നു പ്രവര്‍ത്തിക്കും.എന്നാല്‍, ഉള്‍ക്കൊള്ളാവുന്നതിന്റെ പകുതി ആളുകളെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് വകവയ്ക്കാതെ ചൊവ്വാഴ്‌ച്ച ഇന്ത്യയില്‍ മത്സരപരീക്ഷകളും നടന്നു. നേരത്തേ രണ്ടുപ്രാവശ്യം നീട്ടിവച്ചതിനു ശേഷമാണ് ഇപ്പോള്‍ പരീക്ഷള്‍ നടന്നത്.


കോവിഡ് പരിശോധനകളുടെ എണ്ണവും ഇന്ത്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 1 ലക്ഷത്തോളം പരിശോധനകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. മാത്രമല്ല രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്.


COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: ഇന്നലെ ലോകത്ത് വെച്ച് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്ത്യയിൽ, അമേരിക്കയുടെ റെക്കോര്‍ഡാണ് തകർത്തത്, രണ്ടാഴ്‌ച്ച കൊണ്ട് ഇന്ത്യയിൽഒരു ദശലക്ഷം പുതിയ രോഗികള്‍ ഉണ്ടായതും ലോക റെക്കോര്‍ഡ്
ഇന്നലെ ലോകത്ത് വെച്ച് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്ത്യയിൽ, അമേരിക്കയുടെ റെക്കോര്‍ഡാണ് തകർത്തത്, രണ്ടാഴ്‌ച്ച കൊണ്ട് ഇന്ത്യയിൽഒരു ദശലക്ഷം പുതിയ രോഗികള്‍ ഉണ്ടായതും ലോക റെക്കോര്‍ഡ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjchwVI54Cu2v6L8plfSoHnr0q8u8T0RSIaMHSTIsYMihbpz783fg-YJ0jvRyv_0rOZ7zKJlVCPUInBt3EIXhTWB_B6PHy5pACnYqBAvV-85c9PJtHGGJ9dD8V4iLBs4D5mfHKiAF8Xe_Js/s320/20200904_123139.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjchwVI54Cu2v6L8plfSoHnr0q8u8T0RSIaMHSTIsYMihbpz783fg-YJ0jvRyv_0rOZ7zKJlVCPUInBt3EIXhTWB_B6PHy5pACnYqBAvV-85c9PJtHGGJ9dD8V4iLBs4D5mfHKiAF8Xe_Js/s72-c/20200904_123139.jpg
Kanhangadvision
https://www.kanhangadvision.com/2020/09/covid_4.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2020/09/covid_4.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy