തൃക്കരിപ്പൂർ: വ്യായാമത്തിനായി സൈക്ലിങ് തുടങ്ങി ദേശാന്തര മത്സരങ്ങളിൽ പങ്കെടുത്ത തൃക്കരിപ്പൂർ സ്വദേശി എൻ.കെ....
തൃക്കരിപ്പൂർ: വ്യായാമത്തിനായി സൈക്ലിങ് തുടങ്ങി ദേശാന്തര മത്സരങ്ങളിൽ പങ്കെടുത്ത തൃക്കരിപ്പൂർ സ്വദേശി എൻ.കെ.പി. ഇംതിയാസ് അഹ്മദ് 30 ദിവസം തുടർച്ചയായി 100 കിലോമീറ്റർ ചവിട്ടി പുതിയ റെക്കോഡ് നേടി. ബംഗളൂരുവിൽ ബിസിനസുകാരനായ ഇംതിയാസ് നാട്ടിലെത്തി ക്വാറൻറീനിൽ കഴിഞ്ഞ ശേഷമാണ് സൈക്ലിങ് പുനരാരംഭിച്ചത്. അടച്ചിടലിൽ 76 കിലോയായി വർധിച്ച ശരീര ഭാരം ഇപ്പോൾ 68 ആയി കുറഞ്ഞു.
കോവിഡ് കാലത്തെ ഒഴിവുസമയം പാഴാക്കാതെ സൈക്കിളുമായി ഇറങ്ങിയാണ് അപൂർവ നേട്ടം കൈവരിച്ചത്. ശരാശരി അഞ്ചുമണിക്കൂർ കൊണ്ട് മണിക്കൂറിൽ 20 കിലോമീറ്റർ റൈഡ് ചെയ്താണ് 30 ദിവസം കൊണ്ട് 3099 കിലോമീറ്റർ പിന്നിട്ടത്. കണ്ണൂർ ജില്ലയിൽ കൂടാളി, അഴീക്കൽ, പയ്യാമ്പലം തുടങ്ങിയ കേന്ദ്രങ്ങളിലേക്കും കാസർകോട് ജില്ലയിൽ ഉദുമ, ബേക്കൽ, കാസർകോട് എന്നിവിടങ്ങളിലേക്കും റൈഡ് നീണ്ടു. മഴയും വെയിലും വകവെക്കാതെ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചായിരുന്നു കോവിഡ് കാലത്തെ യാത്ര. പുലർച്ച പുട്ട് കഴിച്ച് ഇറങ്ങും. പിന്നെ കൈയിൽ കരുതുന്ന അണ്ടിപ്പരിപ്പ്, ബദാം, ഈത്തപ്പഴം തുടങ്ങിയവയാണ് ഈ 46 കാരെൻറ ആഹാരം.
സഹജീവികളെ ചേർത്തുപിടിച്ച് സന്ധ്യയുടെ സർഗഭാവന
ഉത്തരകേരളത്തിെൻറ പ്രഥമ 'സൂപ്പർ റോഡണർ' കൂടിയായ ഇംതിയാസ് തൃക്കരിപ്പൂരിലെ പി.പി. അഹമ്മദ്-എൻ.കെ.പി. ഖദീജ ദമ്പതികളുടെ മകനാണ്ഇംതിയാസ്. ഭാര്യ: ഫർസാന. മക്കൾ: മാസിൻ, മീസ, മിൻസ.

COMMENTS