തൃക്കരിപ്പൂർ :വളപട്ടണത്ത് ബന്ധുവിനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ മാധ്യമ പ്രവർത്തകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാടിയോട്ടുചാൽ പൊന്നംവയൽ ...
തൃക്കരിപ്പൂർ :വളപട്ടണത്ത് ബന്ധുവിനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ മാധ്യമ പ്രവർത്തകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാടിയോട്ടുചാൽ പൊന്നംവയൽ സ്വദേശി കെവി വിജിത്തിന്റെ(33) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കാറിൽ യാത്ര ചെയ്യവേ വളപട്ടണം പാലത്തിൽനിന്ന് കാസർകോട് കയ്യൂർ പാലോത്ത് പ്രമോദിൻെറ മകൻ പ്രബിൻ (25) പുഴയിലേക്ക് ചാടിയതിനു പിറകെ രക്ഷിക്കാനായാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകൻ കൂടിയായ വിജിത്ത് പുഴയിലേക്ക് ചാടിയത്. പ്രബിനെ അഴീക്കൽ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. എന്നാൽ, നല്ല അടിയൊഴുക്കുള്ള പ്രദേശമായതിനാൽ വിജിത്തിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വളപട്ടണം പുഴയില്‍ നിന്നും വ്യാഴാഴ്ച വൈകീട്ടോടെയാണ് മൃതദേഹം കിട്ടിയത്.
കെ.ആർ.എം.യു കണ്ണൂർ അംഗമാണ് വിജിത്ത്.

COMMENTS