പയ്യന്നൂര്‍: ബഹിരാകാശത്ത് സ്ഥാപിക്കുന്ന മൊബൈല്‍ ഫോണ്‍ വലുപ്പത്തിലുള്ള ഫ്രീക്വന്‍സി റഡാര്‍ ഇനി പറയും കാലാവസ്ഥ...
പയ്യന്നൂര്‍: ബഹിരാകാശത്ത് സ്ഥാപിക്കുന്ന മൊബൈല്‍ ഫോണ്‍ വലുപ്പത്തിലുള്ള ഫ്രീക്വന്‍സി റഡാര്‍ ഇനി പറയും കാലാവസ്ഥയുടെ ഗതിവിഗതികള്‍. കനേഡിയന്‍ ബഹിരാകാശ ചരിവിലെ ആ ഫ്രീക്വന്‍സിയില്‍ തെളിയുക ഒരു മലയാളിയുടെ കൈയൊപ്പും. ബഹിരാകാശത്ത് കാലാവസ്ഥ നിരീക്ഷണ ഗവേഷണത്തിന് റഡാര്‍ സ്ഥാപിക്കുന്നതിന് അംഗീകാരം നേടി പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിയായ ഡോ. പി.ടി. ജയചന്ദ്രനാണ് അഭിമാനമായത്.
കാനഡയിലെ ന്യൂ ബ്രൂണസ് വിക്ക് സര്‍വകലാശാലയിലെ ഊര്‍ജതന്ത്രം മേധാവിയും പ്രശസ്ത കാലാവസ്ഥ ഗവേഷകനുമായ ഡോ.
ജയചന്ദ്രനെ ആര്‍ട്ടിക് മേഖലയിലെ മോഡുലാര്‍ അയണോസ്ഫറിക് സൗണ്ടറിെന്റ പ്രവര്‍ത്തനം ഒരുഹൈ ഫ്രീക്വന്‍സി റഡാര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനാണ് നിയോഗിച്ചത്. 1.70 കോടി രൂപ വരുന്ന കനേഡിയന്‍ ഡോളറിെന്റ ഫെലോഷിപ്പിന് കനേഡിയന്‍ സ്പേസ് ഏജന്‍സിയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
വെള്ളൂര്‍ സര്‍വിസ് സഹകരണ ബാങ്കിനു സമീപത്തെ ജില്ല ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ വി. രാമചന്ദ്രെന്റ മകനാണ് ജയചന്ദ്രന്. പയ്യന്നൂര്‍ കോളജില്‍ നിന്ന് ബിരുദവും ആന്ധ്ര സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇപ്പോള്‍ കാനഡയില്‍ ജോലി ചെയ്യുന്ന ഡോ. ജയചന്ദ്രന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകനും യു.എന്‍.ബിയുടെ ഊര്‍ജതന്ത്രം മേധാവിയുമാണ്.
കനേഡിയന്‍ ഹൈ ആര്‍ട്ടിക് അയണോസ്ഫെറിക് നെറ്റ്വര്ക്കിെന്റ (സി.എച്ച്.എ.െഎ.എന്‍) പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും വിവിധ കനേഡിയന്‍, അന്താരാഷ്ട്ര സാറ്റലൈറ്റ് മിഷനുകളിലെ അംഗവുമാണ് ഈ പയ്യന്നൂരുകാരന്. ഈ മാസം 16ന് അന്താരാഷ്ട്ര ഓസോണ്‍ ദിനത്തോടനുബന്ധിച്ച് പ്രഫ. കെ.ടി.കെ ഫൗണ്ടേഷന് പയ്യന്നൂര്‍ കോളജ് രസതന്ത്ര വിഭാഗവുമായി ചേര്‍ന്നുനടത്തുന്ന ശാസ്ത്ര സെമിനാര്‍ ഡോ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്യും.

COMMENTS