Classic curvese

Breaking
Loading...

"സാലറി ചലഞ്ച് തുടരാനാണ് ഭാവമെങ്കില്‍ 'ആത്മാര്‍ത്ഥത' ഇനി പ്രതീക്ഷിക്കേണ്ട"; സര്‍ക്കാരിന് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്

 സാലറി ചലഞ്ച് തുടരാനുള്ള നീക്കത്തിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍. ശമ്ബളം പിടിക്കുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയില്ലെങ്കില്‍ നിസ്സഹകരണ സമീപന...

 സാലറി ചലഞ്ച് തുടരാനുള്ള നീക്കത്തിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍. ശമ്ബളം പിടിക്കുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയില്ലെങ്കില്‍ നിസ്സഹകരണ സമീപനമുണ്ടാവുമെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് മാസത്തേക്ക് കൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തിന്റെ 20 ശതമാനം തുക പിടിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത്തരത്തില്‍ തീരുമാനമുണ്ടായാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന 'ആത്മാര്‍ഥത' പ്രതീക്ഷിക്കേണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഡോക്ടര്‍മാരുടെ ശമ്ബളം തടഞ്ഞുവയ്ക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ)യും സര്‍ക്കാരിന് കത്ത് നല്‍കി.


ആവശ്യം അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികളിലേക്ക് ഡോക്ടര്‍മാര്‍ പോവുമെന്നും കെജിഎംഒഎ കത്തില്‍ പറയുന്നു.


"സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോയാല്‍ ഡ്യൂട്ടിക്ക് പുറത്തുള്ള ഡ്യൂട്ടികള്‍ ഞങ്ങള്‍ വേണ്ടെന്ന് വക്കും. സര്‍വീസ് സെക്ഷന്‍ കൂടിയാണെന്ന് നല്ല ബോധ്യമുള്ളത് കൊണ്ടാണ് പല കാര്യങ്ങളിലും എതിര്‍പ്പുണ്ടായിട്ടും ഡോക്ടര്‍മാരോ മറ്റ് ആരോഗ്യപ്രവര്‍ത്തകരോ പ്രതികരിക്കാതിരുന്നത്. എന്നാല്‍ ഇനി ആ സഹകരണം ഉണ്ടാവില്ല", കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസര്‍ കൂടിയായ ഡോക്ടര്‍ പ്രതികരിച്ചു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീടുകളില്‍ ചികിത്സ ലഭ്യമാക്കി തുടങ്ങിയ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്സഹകരണം കാര്യമായി ബാധിക്കും. വീടുകളിലെ രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ഫോളോഅപ്പ് ചെയ്യുന്നതടക്കമുള്ള പല വിധ ജോലികളില്‍ നിന്ന് പിന്‍വാങ്ങാനുള്ള ആലോചനകളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിട്ടുള്ളത്. "ഒമ്ബത് മണി മുതല്‍ രണ്ട് മണി വരെയാണ് എന്റെ ജോലി സമയം. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി 18-ഉം 20-ഉും മണിക്കൂറുകള്‍ വരെ ജോലി ചെയ്യുന്നുണ്ട്. രണ്ട് മണിക്ക് സൂം മീറ്റിങ്, മൂന്ന് മണിക്ക് പഞ്ചായത്തിന്റെ ജാഗ്രതാ സമിതി യോഗം; വീണ്ടും ഏഴ് മണിക്ക് സൂം മീറ്റിങ്. ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ്‌ലൈന്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, റിപ്പോര്‍ട്ടുകള്‍ അയക്ക്ല്‍ എന്നിങ്ങനെ സമയക്കണക്ക് നോക്കാതെ, ലീവ് പോലും ഇല്ലാതെ ജോലി ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഇനിയും ശമ്ബളം പിടിച്ച്‌ വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ചികിത്സ, പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ ജോലികള്‍ മാത്രം ഞങ്ങളുടെ ജോലി സമയത്തിനുള്ളില്‍ ചെയ്യും. എന്നാല്‍ അതിന് പുറത്തുള്ള ജോലികളെല്ലാം വേണ്ടെന്ന് വക്കാന്‍ നിര്‍ബന്ധിതരാവും. സൂം മീറ്റിങ്ങുകളും റിപ്പോര്‍ട്ട് അയക്കലുകളുമെല്ലാം ഒഴിവാക്കി നിസ്സഹകരണം തുടങ്ങും", കോഴിക്കോട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന ചുമതലയുള്ള ഡോക്ടര്‍ പ്രതികരിച്ചു.


കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വീടുകളില്‍ ചികിത്സ അനുവദിക്കണമെങ്കില്‍ ഓരോ കോവിഡ് രോഗിക്കും രക്തത്തിലെ ഓക്‌സിജന്‍ അളവ് നോക്കാനുള്ള പള്‍സോക്‌സി മീറ്റര്‍ ലഭ്യമാക്കണം. എന്നാല്‍ അത്തരം സൗകര്യങ്ങള്‍ സംസ്ഥാനത്ത് നല്‍കാനായിട്ടില്ല. മെഡിക്കല്‍ ഓഫീസര്‍മാരുടെ 'റിസ്‌ക്കി'ല്‍ പ്രോട്ടോക്കോള്‍ പാലിക്കാതെയും വീട്ടിലെ ചികിത്സ അനുവദിക്കുകയാണ്. "എന്നാല്‍ ഇനി അത്തരം റിസ്‌ക്ക് എടുക്കേണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും. രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന, ജീവന്‍ പണയം വച്ചും രോഗത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും ഉറപ്പ് നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരെ എങ്കിലും സാലറി പിടിക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നില്ലെങ്കില്‍ അത് കടുത്ത അനീതിയാണ്" തിരുവനന്തപുരം ജില്ലയിലെ ഒരു മെഡിക്കല്‍ ഓഫീസര്‍ പറയുന്നു.

സാമ്ബത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള വഴിയുടെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നത് ഏപ്രില്‍ വരെ തുടരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സാമ്ബത്തിക സ്ഥിതി അവലോകനം ചെയ്ത് കെ എം എബ്രഹാം അധ്യക്ഷനായ വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച ശുപാര്‍ശ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നിരുന്നു. ഓഗസ്റ്റ് 31ന് അവസാനിച്ച്‌ സാലറി ചലഞ്ച് ആറ് മാസത്തേക്ക് കൂടി തുടരാനാണ് സമിതിയുടെ ശുപാര്‍ശ. ഈ തുക ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും ഒമ്ബത് ശതമാനം പലിശ നല്‍കുമെന്നുമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം സംഘടനാ പ്രതിനിധികളും ഈ തീരുമാനത്തോട് വിയോജിക്കുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്ബളം അഞ്ച് മാസത്തേക്ക് പിടിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്നും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനകളടക്കം രംഗത്ത് വന്നിരുന്നു. വിശ്രമമില്ലാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാമ്ബത


COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: "സാലറി ചലഞ്ച് തുടരാനാണ് ഭാവമെങ്കില്‍ 'ആത്മാര്‍ത്ഥത' ഇനി പ്രതീക്ഷിക്കേണ്ട"; സര്‍ക്കാരിന് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്
"സാലറി ചലഞ്ച് തുടരാനാണ് ഭാവമെങ്കില്‍ 'ആത്മാര്‍ത്ഥത' ഇനി പ്രതീക്ഷിക്കേണ്ട"; സര്‍ക്കാരിന് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOWDe4Eyw9lYQDOs-fSlkJYItCZY37eEa86QwZe1V9wbVHnQ5iI1kGTSBDadNtzKNsrsvK9cZlA2TNJod-fvMOz-Mpba8hDFJTvqCQZKbn-Q30hXWDqDmmYamrdfWBCn0G8DXvxj5TRU50/s320/20200918_110743.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOWDe4Eyw9lYQDOs-fSlkJYItCZY37eEa86QwZe1V9wbVHnQ5iI1kGTSBDadNtzKNsrsvK9cZlA2TNJod-fvMOz-Mpba8hDFJTvqCQZKbn-Q30hXWDqDmmYamrdfWBCn0G8DXvxj5TRU50/s72-c/20200918_110743.jpg
Kanhangadvision
https://www.kanhangadvision.com/2020/09/salary-challenge.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2020/09/salary-challenge.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy