'സാംസങ്ങ് ഡേയ്‌സ്' സെയിലില്‍ നിരവധി ഫ്‌ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് വലിയ ഇളവുകള്‍ നല്‍കി കമ്ബനി. സാംസങ്ങിന്റെ പ്രീമിയം ഫോണായ നോട്ട് 20 യ...
'സാംസങ്ങ് ഡേയ്‌സ്' സെയിലില്‍ നിരവധി ഫ്‌ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് വലിയ ഇളവുകള്‍ നല്‍കി കമ്ബനി. സാംസങ്ങിന്റെ പ്രീമിയം ഫോണായ നോട്ട് 20 യ്ക്ക് വമ്ബന്‍ ഇളവാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. 77,999 രൂപക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത നോട്ട് 20 , ഓഫറിലൂടെ 68,999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. സെപ്തംബര്‍ 23 വരെയാണ് ഓഫര്‍ ലഭ്യമാകുക.
ജിയോയുടെ പുത്തന്‍ Rs 598 പ്ലാന്‍; കൂടുതല്‍ വിവരങ്ങള്‍
ഉപഭോക്താക്കള്‍ക്ക് 9,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭ്യമാകുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കാര്‍ഡുള്ളവര്‍ക്ക് 6000 രൂപയുടെ അഡീഷണല്‍ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.
അതായത്, നോട്ട് 20 സ്വന്തമാക്കാന്‍ 15000 രൂപ കിഴിവ് കഴിച്ച് 62,999 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എല്ലാ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലും ഈ ഓഫര്‍ ലഭ്യമാകും. നോട്ട് 20യുടെ എല്ലാ വേരിയന്റുകള്‍ക്കും ഈ ഓഫര്‍ ബാധകമായിരിക്കും.

COMMENTS