സ്മാര്‍ട്ട്ഫോണുകള്‍ വയറുകളോ പാഡുകളോ ഇല്ലാതെ വായുവിലൂടെ ചാര്‍ജ് ചെയ്യുന്ന ഒരു കാലത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? എങ്കില്‍ ആ കാലം വിദൂരത്...
സ്മാര്‍ട്ട്ഫോണുകള്‍ വയറുകളോ പാഡുകളോ ഇല്ലാതെ വായുവിലൂടെ ചാര്‍ജ് ചെയ്യുന്ന ഒരു കാലത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? എങ്കില്‍ ആ കാലം വിദൂരത്തല്ല. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോവിയാണ് അമ്ബരപ്പിയ്ക്കുന്ന സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. എംഐ എയര്‍ ചാര്‍ജിങ് ടെക്നോളജി എന്നാണ് സാങ്കേതികവിദ്യയ്ക്ക് ഷവോമി പേരിട്ടിരിയ്ക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ പ്രഖ്യാപനമാണ് ഷവോമി കഴിഞ്ഞ ദിവസം നടത്തിയത്. എന്നാല്‍ സംവിധാനം അധികം വൈകാതെ തന്നെ എത്തിയേക്കും. ഒരേ സമയം ഒന്നിലധികം ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിയ്ക്കുന്ന വിധത്തിലായിരിയ്ക്കും എംഐ എയര്‍ ചാര്‍ജിങ് സാങ്കേതികവിദ്യ ഷവോമി വികസിപിയ്ക്കുക.
'ഇത് ഒരു സയന്‍സ് ഫിക്ഷന്‍ അല്ല, ടെക്നോളജിയാണ്' എന്ന് വ്യക്തമാക്കിക്കൊണ്ടാണ് എംഐ എയര്‍ ചാര്‍ജിങ് സാങ്കേതികവിദ്യയെ കുറിച്ചുള്ള വീഡിയോ ഷവോമി അവസാനിപ്പിയ്ക്കുന്നത്.

COMMENTS