തൃക്കരിപ്പൂർ:മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എസ്.കുഞ്ഞഹമ്മദിന് (68) കാറിടിച്ച് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10 ...
തൃക്കരിപ്പൂർ:മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എസ്.കുഞ്ഞഹമ്മദിന് (68) കാറിടിച്ച് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10 മണിക്ക് കൈക്കോട്ടുകടവിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ ബോധപൂർവം കാർ ഇടിച്ചെന്നാണ് പരാതി. ഇദ്ദേഹത്തെ തൃക്കരിപ്പൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവറുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പരിക്കേറ്റ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻകൂടിയായ എസ്.കുഞ്ഞഹമ്മദിനെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ആസ്പത്രിയിൽ സന്ദർശിച്ചു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടു.എസ്.കുഞ്ഞഹമ്മദിനെ അപായപ്പെടുത്താനുള്ള നീക്കത്തിന് പിന്നിലുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തവരെയും ഈ ഹീനകൃത്യംചെയ്തവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാടും ആവശ്യപ്പെട്ടു.

COMMENTS