കാസര്‍കോട്: 'ഉള്ളിലെരെന്തോ' എന്നുതുടങ്ങുന്ന ഒറ്റ ഗാനത്തില്‍ വൈറലായി 14 കാരിയായ വലിയപറമ്ബിലെ ലാനിയത്ത് ലത്തീഫ്. കൊച്ചുകുട്ടികള്‍ പോല...
കാസര്‍കോട്: 'ഉള്ളിലെരെന്തോ' എന്നുതുടങ്ങുന്ന ഒറ്റ ഗാനത്തില്‍ വൈറലായി 14 കാരിയായ വലിയപറമ്ബിലെ ലാനിയത്ത് ലത്തീഫ്. കൊച്ചുകുട്ടികള്‍ പോലും ഏറ്റുപാടുന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി മാറിയ കൊച്ചുഗായിക സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍.
ഹിറ്റ് പാട്ടുകള്‍ രചിച്ച് സംവിധാനം ചെയ്ത ഷുക്കൂര്‍ ഉടുമ്ബുന്തലയുടെ 'ഉള്ളിലെരെന്തോ' എന്ന ആല്‍ബത്തിലാണ് ലാനിയത്ത് പാടിയത്. ഒരാഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ ഗാനം കേട്ടു. മൂളിപ്പാട്ടുമായി നടന്ന ഒന്‍പതാംക്ലാസുകാരിയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് പിതാവ് ലത്തീഫായിരുന്നു. ലാനിയത്ത് ആകാശവാണിയില്‍ മുമ്ബ് മാപ്പിളപാട്ടുകളും ലളിതഗാനങ്ങളും പാടിയിരുന്നു.
Loading ...
ശാസ്ത്രീയ പഠനമില്ലാത്ത മകളുടെ പുതിയ പാട്ടിനെ കുറിച്ച് നാട്ടുകാരും അഭിപ്രായം പറഞ്ഞതോടെ അടുത്തുള്ള റിഥം സ്റ്റുഡിയോവില്‍ പോയി ശബ്ദം പരീക്ഷിച്ചു. കലാകാരന്മാരുടെ കൂട്ടായ്മയായ കേരള വാട്ട്സാപ്പ് ഗ്രൂപ്പില്‍ ലാനിയത്തിന്റെ മൂന്നു പാട്ടുകള്‍ പോസ്റ്റുചെയ്തു. മാധുര്യമൂറുന്ന പാട്ടുകള്‍ക്ക് അംഗീകാരം വന്നു. പലരും ആ ശബ്ദത്തിനുടമ ആരെന്ന് അന്വേഷിച്ചു തുടങ്ങി.
സുഹൃത്തും ആല്‍ബം സംവിധായകനുമായ ഷുക്കൂര്‍ ഉടുമ്ബുന്തല കുട്ടിക്ക് പാടാന്‍ അവസരമൊരുക്കി. അങ്ങനെയാണ് 'ഉള്ളിലെരെന്തോ' ഗാനം കണ്ണൂരിലെ സ്റ്റുഡിയോവില്‍ റെക്കാര്‍ഡ് ചെയ്തത്. ലാനിയത്ത് തന്നെ പാടി അഭിനയിച്ച് ഗാനചിത്രീകരണവും നടന്നു. ഗാനത്തിന്റെ സംഗീതം വഹാബാണ്. ഈ ആല്‍ബത്തില്‍ അഭിനയിച്ച കരിവെള്ളൂര്‍ സ്വദേശി ഫൈസലിന്റെ മികവും ശ്രദ്ധിക്കപ്പെടുന്നതാണ്.
ഇപ്പോള്‍ ലാനിയത്തിന് പാടാനുള്ള ഓഫര്‍ പ്രവഹിക്കുകയാണ്. മാതാവ് ടി.കെ.പി നുസ്രത്തും പടന്ന ജി.എഫ്.എച്ച്.എസ് സ്‌കൂളിലെ അധ്യാപകന്‍ സുകുമാരനും പ്രോത്സാഹനം നല്‍കി. ലിയാനത്ത്, ലാനിയത്ത്, ലിയാഖത്ത്, ലാമിയത്ത് എന്നിവരാണ് ലാനിയത്തിന്റെ സഹോദരങ്ങള്‍.

COMMENTS