നീലേശ്വരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോക്സോ കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിയായ 16 കാരൻ...
നീലേശ്വരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോക്സോ കേസെടുത്തു.
സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിയായ 16 കാരൻ്റെ പരാതിയിലാണ് ബങ്കളം സ്വദേശി തമ്പാനെ (46) തിരെ പോക്സോ നിയമപ്രകാരം നീലേശ്വരം പോലീസ് കേസെടുത്തത്.
ഇക്കഴഞ്ഞ 23ന് രാവിലെ 7.45 ഓടെയായിരുന്നു സംഭവം. വീട്ടുകാർ പുറത്തു പോയ സമയത്ത് ആൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി 500 രൂപ വരുമാനമുള്ള ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കിടപ്പുമുറിയിൽ എത്തിച്ച യുവാവ് വാതിൽ പൂട്ടിയ ശേഷം കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറി ഓടിയ കുട്ടി വാതിൽ തുറന്ന് രക്ഷപ്പെടുകയും വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
COMMENTS