കൊല്ലം: ഭര്‍ത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച വീട്ടമ്മ മരിച്ചു. പുത്തൂര്‍ മാവടി സുശീലാ ഭവനില്‍ സുശീലയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പ...
കൊല്ലം: ഭര്‍ത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച വീട്ടമ്മ മരിച്ചു. പുത്തൂര്‍ മാവടി സുശീലാ ഭവനില്‍ സുശീലയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാതല്‍ തയ്യാറാക്കാന്‍ വൈകിയതിനാണ് സോമദാസ് സുശീലയെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചത്.
കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നയാളാണ് സോമദാസ്. രാവിലെ കൃഷിയിടത്തില്‍ പോയി വീട്ടിലേക്ക് മടങ്ങിയ എത്തിയ സോമദാസ് സുശീലയോട് ആഹാരം ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടില്‍ പ്രാതല്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും പ്രകോപിതനായ സോമദാസ് തടിക്കഷണം കൊണ്ട് സുശീലയുടെ തലയ്ക്കടിക്കുകയുമായിരുന്നു.
അടിയേറ്റ് സുശീല ബോധരഹിതയായി വീണതോടെ സോമദാസ് സമീപമുള്ള ഒരു കടയിലെത്തി വിവരം അറിയിച്ചു. ഉടന്‍ സുശീലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോമദാസിന്റെ രണ്ടാം ഭാര്യയാണ് സുശീല.

COMMENTS