മസ്ജിദ് തകർത്തിടത്ത് നിർമ്മിക്കുന്ന ക്ഷേത്ര പ്രതിഷ്ഠയിലെ ലീഗ് നിലപാട് അപഹാസ്യമെന്ന് എസ്‌ഡിപിഐ, ആത്മവഞ്ചനയെന്ന് ഐഎന്‍എല്‍ മസ്ജിദ് തകർത്തിടത്...
മസ്ജിദ് തകർത്തിടത്ത് നിർമ്മിക്കുന്ന ക്ഷേത്ര പ്രതിഷ്ഠയിലെ ലീഗ് നിലപാട് അപഹാസ്യമെന്ന് എസ്‌ഡിപിഐ, ആത്മവഞ്ചനയെന്ന് ഐഎന്‍എല്‍
മസ്ജിദ് തകർത്തിടത്ത് നിർമ്മിക്കുന്ന ക്ഷേത്ര പ്രതിഷ്ഠ മതപരമെന്ന ലീഗ് നിലപാട് അപഹാസ്യമെന്ന് എസ്‌ഡിപിഐ,
മുസ്‌ലിം ലീഗിന്റെ മൗനം ആത്മവഞ്ചനയെന്ന് ഐഎന്‍എല്‍
421 വർഷം ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദ് തകർത്ത് അതേ സ്ഥലത്ത് ദുസ്വാധീനം കൊണ്ട് നിർമ്മിക്കുന്ന ക്ഷേത്ര പ്രതിഷ്ഠ വിശ്വാസത്തിന്റേത് മാത്രമാണെന്ന മുസ്‌ലിം ലീഗിന്റെ നിലപാട് അപഹാസ്യമാണ്.രാജ്യത്തിന്റെ പാർലമെന്റ് നിർമ്മിച്ച നിയമത്തെയും കോടതിയെയും രാഷ്ട്രതാല്പര്യങ്ങളെയും പൊതു വികാരങ്ങളെയുമൊക്കെ അവഗണിച്ച് കോൺഗ്രസിന്റെ കാർമികത്വത്തിൽ ഒരു സംഘം അക്രമകാരികൾ പരസ്യമായി മസ്ജിദ് തകർത്ത് അതേ സ്ഥാനത്ത് അധികാര സംവിധാനങ്ങളെ സ്വാധീനിച്ച് നിർമ്മിക്കുന്ന നിയമവിരുദ്ധമായ ഒന്ന് വിശ്വാസത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്?
ബാബരി മസ്ജിദ് തകർക്കപ്പെടരുത് എന്നത് പാർലമെന്റിന്റെയും കൂടി തീരുമാനമായിരുന്നു.തകർക്കപ്പെട്ടതിനുശേഷം അതേ സ്ഥാനത്ത് മസ്ജിദ് പുനർനിർമ്മിക്കണമെന്നത് രാജ്യത്തിന്റെ പൊതു വികാരമായിരുന്നു.പാർലമെന്റിൽ അന്നത്തെ പ്രധാനമന്ത്രി നൽകിയ ഉറപ്പും കൂടിയായിരുന്നു യഥാസ്ഥാനത്ത് ബാബരി മസ്ജിദ് പുനർ നിർമ്മിക്കുമെന്നത്.സംഘപരിവാറല്ലാ ത്ത മുഴുവൻ ആളുകളും ഏക സ്വരത്തിൽ പറയുകയും രാജ്യത്തെ എല്ലാ പത്രമാധ്യമങ്ങളും എഡിറ്റോറിയൽ പേജിൽ തന്നെ അതേ സ്ഥാനത്ത് പുനർനിർമിക്കപ്പെടണം എന്ന് ആവശ്യപ്പെടുകയും ചെയ്ത ഒന്നാണ് ബാബരി മസ്ജിദ്.രാജ്യത്തിന്റെ സർവ്വതിനെയും വെല്ലുവിളിച്ചുകൊണ്ട് തകർക്കപ്പെട്ടിടത്ത് നിർമ്മിക്കപ്പെടുന്ന ഒന്നിനെ വിശ്വാസവുമായി ബന്ധപ്പെടുത്തുന്നതിന് പകരം മതനിരപേക്ഷ നിലപാടിൽ നിന്നുകൊണ്ട് സമീപിക്കാൻ മുസ്‌ലിം ലീഗിന് സാധ്യമാകണം.ബാബരി മസ്ജിദിന്റെ തകർച്ചയിലും അനുബന്ധമായി ഉണ്ടായ കലാപങ്ങളിലും ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബുൾപ്പടെയുള്ള നേതാക്കൾ സ്വീകരിച്ച കൃത്യമായ നിലപാടുകളുണ്ട്.ആ നിലപാടുകളോടൊപ്പം മുസ്‌ലിം ലീഗ് നിലനിന്നില്ല എന്ന് മാത്രമല്ല, ശേഷവും സംഘപരിവാർ നിശ്ചയിക്കുന്ന അജണ്ടയോടൊപ്പം കോൺഗ്രസ് സഞ്ചരിക്കുമ്പോൾ അതിനെ പിന്തുണയ്ക്കേണ്ട ഒരു ദുരന്തത്തിൽ മുസ്‌ലിംലീഗ് പെട്ടിരിക്കുന്നു.ബാബരി മസ്ജിദ് തകർക്കലും ക്ഷേത്രം പണിയലും വിശ്വാസത്തിന്റെ ഭാഗമാണ് എന്ന സംഘപരിവാർ പ്രചാരണം തന്നെയാണ് മുസ്‌ലിം ലീഗ് ഇപ്പോൾ പറയുന്നതും.ബാബരി മസ്ജിദ് വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടും വ്യത്യസ്തമായിരുന്നില്ല.ബാബരി മസ്ജിദ് പൊളിച്ചുമാറ്റി പരിഹാരം കാണണമെന്ന് സ്വാധീനമുള്ള സമയത്ത് നിലപാടെടുത്ത സിപിഎം ഇപ്പോൾ കേരള രാഷ്ട്രീയത്തെ മാത്രം കണ്ടു കൊണ്ടു സ്വീകരിക്കുന്ന നിലപാട് ആത്മാർത്ഥതയുള്ളതല്ല.കേരളത്തി ലെ ഇടത് ഭരണത്തിൻ തണലിൽ സംഘപരിവാർ തഴച്ചു വളരുകയും ആഭ്യന്തരവകുപ്പിൽ ഉൾപ്പെടെ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ടെന്നതും വിസ്മരിക്കാനാവില്ല.
വോട്ട് ബാങ്കിന് വേണ്ടിയുള്ള മത്സരത്തിൽ മതനിരപേക്ഷതയും മതേതരത്വവും ബലി കഴിക്കുന്ന ഒരു സമീപനമാണ് ഇടതും വലതുമുൾപ്പെടുന്ന സാമ്പ്രദായിക പാർട്ടികൾ സ്വീകരിച്ചു പോരുന്നത്.
ഫാഷിസ്റ്റ് വിരുദ്ധ നിലപാടിൽ ഇരുകൂട്ടരും കപടത പുലർത്തുന്നു എന്നത് യാഥാർത്ഥ്യമാണ്.
മക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ച് മുസ്‌ലിം ലീഗ് മൗനം പാലിക്കുന്നത് ആത്മവഞ്ചനയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
ഭരണഘടനാ ധാര്‍മികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഈ വിഷയത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന് ലീഗ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്യുമ്ബോള്‍ തന്നെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ഒരക്ഷരം ഉരിയാടത്തത് തനി കാപട്യമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. ഈ ദുരന്ത പരമ്ബരയില്‍നിന്ന് കോണ്‍ഗ്രസോ മുസ്‌ലിം ലീഗോ പാഠമൊന്നും പഠിച്ചില്ല. രാമക്ഷേത്രം മുന്നില്‍വെച്ച് പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി അനായാസം ജയിച്ചുകയറുന്നതോടെ രാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥ പൂര്‍ണമായും ഇല്ലാതാകുമെന്നും ഐഎന്‍എല്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് ‘ മതത്തിന് തീ കൊടുക്കരുത്, മതേതര ഇന്ത്യയെ കൊല്ലരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ച് ‘സൗഹാര്‍ദ സംഗമം ‘നടത്താന്‍ യോഗം തീരുമാനിച്ചു.

COMMENTS