കാസർഗോഡ് അമ്ബലത്തറയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ അന്വേഷണത്തിന് ഡി ഐ ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം. കണ്ണൂ...
കാസർഗോഡ് അമ്ബലത്തറയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ അന്വേഷണത്തിന് ഡി ഐ ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം.
കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐപിഎസിനാണ് കേസിന്റെ മേല്‍നോട്ട ചുമതല. കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിടാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ ശിപാർശ ഡി ജി പി തള്ളി.
2012 ലാണ് അമ്ബലത്തറ മുണ്ടപ്പള്ളം സ്വദേശിയായ ദളിത് പെണ്‍കുട്ടിയെ കാണാതാവുന്നത്. എട്ടു വർഷം മുൻപ് കാസർഗോഡ് ഒടയൻചാലില്‍ ജോലിക്ക് നിന്നിരുന്ന വീട്ടില്‍ വച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. ഈ കേസ് വിചാരണയിലേക്ക് കടന്ന സമയത്ത് പെണ്‍കുട്ടി കോടതിയില്‍ ഹാജരായില്ല .
ഇത് അന്വേഷിച്ചെത്തിയ പൊലീസുകാരാണ് കുട്ടിയെ കാണാനില്ലെന്ന് ആദ്യം മനസ്സിലാക്കിയത്. കൂത്തുപറമ്ബില്‍ ജോലി ചെയ്തിരുന്ന സഹോദരനെ ഇക്കാര്യം അറിയിക്കുകയും, പെണ്‍കുട്ടിയുടെ തിരോധാനം സംബന്ധിച്ച പരാതി അമ്ബലത്തറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പക്ഷേ 13 വർഷം പിന്നിട്ടും പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
COMMENTS