കാസര്‍കോട്: പ്രവാസിയായ നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിനും കുടുംബത്തിനും ഇത് വിശ്വസിക്കാനാവുന്നില്ല. പരിശുദ്ധ മാസത്തിലെ നീണ്ട പ്രാര്‍ത്ഥന...
കാസര്‍കോട്: പ്രവാസിയായ നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിനും കുടുംബത്തിനും ഇത് വിശ്വസിക്കാനാവുന്നില്ല. പരിശുദ്ധ മാസത്തിലെ നീണ്ട പ്രാര്‍ത്ഥനകള്‍ക്കിടെ അവര്‍ നാഥനോട് ചോദിക്കുന്നു; റബ്ബേ… ആ സത്യസന്ധനായ മനുഷ്യനെ ഞങ്ങള്‍ക്കൊന്ന് കാണിച്ച് തരുമോ. 20 വര്‍ഷം മുമ്പ് ഇബ്രാഹിമിന്റെ ഭാര്യയുടെ നഷ്ടപ്പെട്ട രണ്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം രണ്ട് സ്വര്‍ണനാണയങ്ങളാണ് കഴിഞ്ഞ ദിവസം അജ്ഞാതനായ ഒരു പയ്യന്‍ പൊതിയുടെ രൂപത്തില്‍ വീട്ടിലെത്തിച്ചത്.
ഇബ്രാഹിം ഗള്‍ഫിലാണ്. രണ്ട് ദിവസം മുമ്പ് നോമ്പ് തുറക്കാന്‍ ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെയാണ് വീട്ടിലെ കോളിംഗ് ബെല്‍ ശബ്ദിച്ചത്. ഇബ്രാഹിമിന്റെ ഭാര്യ വാതില്‍ തുറന്നപ്പോള്‍ ഹെല്‍മെറ്റ് ധരിച്ച പയ്യന്‍ പൊതി നീട്ടിക്കൊണ്ടു പറഞ്ഞു; ‘ഇതാ ഇത് വാങ്ങണം, നോമ്പ് തുറക്കാനുള്ള നെയ്‌ച്ചോറും കറിയുമാണ്’ സംശയമില്ലാത്തതിനാല്‍ ഭാര്യ വാങ്ങി. ആരാണ് നീ, പേരെന്താണ്? എന്ന് ചോദിക്കുന്നതിനിടയില്‍, ഇതൊരാള്‍ തന്നയച്ചതാണെന്നും ഇവിടെ തരാനാണ് പറഞ്ഞതെന്നും പറഞ്ഞു. അയാള്‍ അപ്പുറത്തുണ്ടെന്നും പറഞ്ഞു. മറ്റു കാര്യങ്ങള്‍ ചോദിക്കുന്നതിന് മുമ്പ് പയ്യന്‍ ഉടന്‍ തന്നെ സ്‌കൂട്ടറില്‍ സ്ഥലം വിടുകയുമായിരുന്നു.
പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ട ഉടന്‍ വീട്ടുകാര്‍ നോമ്പ് തുറന്നു. പയ്യന്‍ കൊണ്ടുവന്ന പൊതി അഴിച്ചു. നെയ്‌ച്ചോറും കറിയും. അതിനകത്ത് ചെറിയൊരു പൊതി. ആശ്ചര്യത്തോടെ ആ പൊതി അഴിച്ചു. ഒരു തുണ്ട് കടലാസും രണ്ട് സ്വര്‍ണ നാണയങ്ങളും. കടലാസില്‍ എഴുതിയ കുറിപ്പ് വായിച്ചു:
‘അസ്സലാമു അലൈക്കും, നിന്റെ 20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട പൊന്ന് എനിക്ക് കിട്ടിയിരുന്നു. അത് ആ സമയം നിനക്ക് തരാന്‍ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് അതിന് പകരമായി ഈ പവന്‍ നീ സ്വീകരിച്ച് എനിക്ക് പൊറുത്ത് തരണം എന്ന് അപേക്ഷിക്കുന്നു.’ -എന്നെഴുതിയിരുന്നു. വീട്ടുകാര്‍ ഉടന്‍ ഗള്‍ഫിലുള്ള ഇബ്രാഹിമിനെ വിവരമറിയിച്ചു. ആര്‍ക്കും വിശ്വസിക്കാനായില്ല.
20 വര്‍ഷം മുമ്പ് ഒരു വിവാഹ വീട്ടില്‍ വെച്ച് നഷ്ടപ്പെട്ട സ്വര്‍ണത്തേക്കുറിച്ച് വീട്ടുകാര്‍ എന്നേ മറന്നിരുന്നു. അന്ന് ഇബ്രാഹിമിന്റെ ഭാര്യ അണിഞ്ഞിരുന്ന മൂന്നരപ്പവന്‍ സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. തിരച്ചിലില്‍ ഒന്നരപ്പവന്‍ ആഭരണം കിട്ടിയിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ടതോര്‍ത്ത് കുറേ ദിവസം വിലപിച്ചിരുന്നു. പക്ഷേ അതിപ്പോള്‍ അജ്ഞാതന്‍ സ്വര്‍ണനാണയത്തിന്റെ രൂപത്തില്‍ വീട്ടിലേക്ക് എത്തിച്ചിരിക്കുന്നു. കാലം 20 വര്‍ഷം പിന്നിട്ടു. എത്രയോ പുണ്യ റമദാന്‍ കടന്നുപോയി. അന്ന് സ്വര്‍ണാഭരണങ്ങള്‍ കിട്ടിയ വ്യക്തിക്കുണ്ടായ മനംമാറ്റത്തിന്റെ കാരണം തേടുമ്പോഴും വീട്ടുകാര്‍ തെറ്റ് പൊറുത്തുകൊടുത്തിരിക്കുകയാണ്.
കടലിനക്കരെ നിന്ന് ഇബ്രാഹിമും വീട്ടിലിരുന്ന് ഭാര്യയും മക്കളും റബ്ബിനോട് ചോദിക്കുന്നു. ആ നല്ല മനസിന്റെ ഉടമയെ ഒന്ന് കാണിച്ചുതരുമോയെന്ന്… ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുകയാണ് ഈ കുടുംബം. ഈ യുഗത്തിലും ഇത്തരം സത്യസന്ധനായ മനസിന്റെ ഉടമയുണ്ടല്ലോ എന്ന് പ്രകീര്‍ത്തിക്കുകയാണ് കുടുംബം.

COMMENTS