ദുബൈ: 5000 ദിര്‍ഹമിന്റെ (ലക്ഷം രൂപ) പേരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരിച്ചു. ദുബൈ നാഇഫിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്...
ദുബൈ: 5000 ദിര്‍ഹമിന്റെ (ലക്ഷം രൂപ) പേരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരിച്ചു. ദുബൈ നാഇഫിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പത്ത് ഏഷ്യന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മരിച്ചവരുടെയും പ്രതികളുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
13 പേര്‍ ഏറ്റുമുട്ടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദുബൈ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയുണ്ടായി. എന്നാല്‍ അതേസമയം മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്താന്‍ സാധിച്ചത്. ഏഴ് പേര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രില്‍ എത്തിക്കുകയുണ്ടായി.
കത്തിയും മരക്കഷണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയിരിക്കുന്നത്.രക്ഷപ്പെട്ട പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയതായി പൊലീസ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് അറിയിച്ചു. ദുബൈ പൊലീസിെന്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് സംവിധാനം വഴിയാണ് പ്രതികളെ വേഗത്തില്‍ തിരിച്ചറിഞ്ഞത്.
COMMENTS