ചെറുവത്തൂർ: ഭാര്യ ഗൾ ഫുകാരന്റെ കൂടെ ഒളിച്ചോ ടിയപ്പോൾ ഭർത്താവും സു ഹൃത്തുക്കളും കുടുംബങ്ങ ളും ചേർന്ന് പടക്കം പൊട്ടി ച്ചും കേക്ക് മുറിച്ചും ആ ...
ചെറുവത്തൂർ: ഭാര്യ ഗൾ ഫുകാരന്റെ കൂടെ ഒളിച്ചോ ടിയപ്പോൾ ഭർത്താവും സു ഹൃത്തുക്കളും കുടുംബങ്ങ ളും ചേർന്ന് പടക്കം പൊട്ടി ച്ചും കേക്ക് മുറിച്ചും ആ ഘോഷിച്ചു.
രണ്ട് മക്കളുള്ള മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശിനി യായ നീതുവാണ് ഒരു കു ഞ്ഞുമായി കഴിഞ്ഞദിവസം ചെറുവത്തൂർ മയിച്ചയിലെ ഭർതൃവീട്ടിൽ നിന്നും ഗൾഫുകാരനോടൊപ്പം ഒളിച്ചോടി വിവാഹിതയായത്.
ചെറുവത്തൂർ ടൗണിൽ ഒരു ഫാൻസി കടയിൽ ജോലിചെയ്തിരുന്നപ്പോൾ സഹ പ്രവർത്തകനായിരുന്ന അമ്മിഞ്ഞിക്കോട്ടെ ബിജുവി നോടൊപ്പമാണ് കഴിഞ്ഞദിവസം നീതു ഒരു കുഞ്ഞു മായി ഒളിച്ചോടി ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചത്. ഭാര്യ ഒളിച്ചോടിയത് ഇതറിഞ്ഞയുടൻ നീതുവിന്റെ ഭർ ത്താവ് സുഹൃത്തുക്കളേയും ബന്ധുക്കളേയും വീട്ടിലേ ക്ക് വിളിച്ചുവരുത്തി ഒളി ച്ചോട്ടം വൻ ആഘോഷമാക്കി മാറ്റി. “ഇവിടം സ്വർഗമായി' എന്നെഴുതിയ ചോക്ലേ റ്റ് കേക്ക് മുറിച്ച് പങ്കിട്ടാണ് ഭർത്താവ് ഭാര്യയുടെ ഒളി ച്ചോട്ടം ആഘോഷിച്ചത്. കേ ക്ക് മുറിച്ച് ആദ്യം അമ്മയു ടെ വായിൽ വെച്ചുകൊടു ത്തു. പിന്നീട് കുഞ്ഞുങ്ങൾ ക്കും സുഹൃത്തുക്കൾക്കും
വിതരണം ചെയ്തു. കമ്പിത്തിരി, പടക്കം, ഗുണ്ട് തുടങ്ങി യവ കത്തിച്ചും പൊട്ടിച്ചും തി മർത്ത് ആഘോഷിച്ചു.
നീതു ഫാൻസികടയിൽ ജോലിചെയ്യുന്നതിനിടയിൽ പ്രണയത്തിലായ ബിജു പിന്നിട് ഗൾഫിലേക്ക് പോവുകയാ യിരുന്നു. കഴിഞ്ഞദിവസമാ ണ് ബിജു ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. ഭർത്താവ് ജോലിക്കുപോയ ഉടൻ വീട്ടിൽ നിന്നും ഇറങ്ങിയ നീതു ബിജുവിനോടൊപ്പം പോ യി വിവാഹം കഴിക്കുകയാ യിരുന്നു. ഏതായാലും ഭാര്യ ഒളിച്ചോടിയതിൽ വിഷമിക്കാതെയും വിലപിക്കാതെയും കേക്ക് മുറിച്ചും പടക്കം പൊ ട്ടിച്ചും ആഘോഷിച്ച നീതു വിന്റെ ഭർത്താവ് നവമാധ്യ മങ്ങളിൽ ഹീറോയായി മാറി യിരിക്കുകയാണ്. ഭർത്താവി ന്റെ പരാതിയിൽ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
COMMENTS