തൃക്കരിപ്പൂർ, കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ ചെറുകുന്ന് മണികണ്ഠൻ ടാക്കീസ്- ചൈനാ ക്ലേ റോഡിലാണ് സംഭവം. പാതിരാത്രിയിൽ ചെറുകുന്ന് സ്വദേശ...
തൃക്കരിപ്പൂർ,
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ ചെറുകുന്ന് മണികണ്ഠൻ ടാക്കീസ്- ചൈനാ ക്ലേ റോഡിലാണ് സംഭവം.
പാതിരാത്രിയിൽ ചെറുകുന്ന് സ്വദേശിനിയായ കാമുകി യെ കാണാനെത്തിയ കാസർകോട് ജില്ലക്കാരനായ കാമുകന്റെ ബൈക്കാണ് അജ്ഞാതർ തീവെച്ച് നശിപ്പിച്ചത്,
തൃക്കരിപ്പൂർ എളമ്പച്ചി തലിച്ചാലം സ്വ ദേശിയും ഫോട്ടോഗ്രാഫറുമായ 23കാരൻ സഞ്ചരിച്ചിരുന്ന ബൈ ക്കാണ് തീവെച്ച് നശിപ്പിച്ചത്. ഇയാളുടെ സുഹൃത്തിന്റെ ഉടമസ്ഥ തതയിലുള്ള കെഎൽ യു. 3572 നമ്പർ പൾസർ ബൈക്ക് കുറച്ചു ദിവസത്തേക്ക് യാത്രക്കായി വാങ്ങിയതായിരുന്നു.
ആ ബൈക്കാ ണ് തീ വെച്ച് പൂർണ്ണമായും കത്തിച്ചത്. പാതിരാത്രിയിൽ കാമുകി യുടെ ഗൃഹസന്ദർശനം ശല്യമായി തോന്നിയവരായിരിക്കും ബൈ ക്ക് കത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബൈ ക്ക് കത്തിച്ചുവെന്ന് കാണിച്ച് രാവിലെ പരാതിയുമായി കണ്ണപുരം പോലീസ് സ്റ്റേഷനിൽ യുവാവ് എത്തിയതോടെയാണ് കാസർകോ ട് ജില്ലക്കാരനായ കാമുകന്റെ പാതിരാത്രിയിലെ കാമുകിയുടെ ഗൃ ഹസന്ദർശനം പുറംലോകമറിഞ്ഞത്.
തൃക്കരിപ്പൂരിന് സമീപത്തെ എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് വിദ്യാർത്ഥിയായ യുവതിക്ക് തലിച്ചാലത്തെ യുവാവിന്റെ വീടിന് സമീപം ബന്ധുവീടുണ്ട്. . ഒടുവിൽ യുവാവിന്റെ ബൈക്ക് കത്തിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
COMMENTS