ആലക്കോട് :പട്ടികവര്‍ഗത്തിലെ കരിമ്ബാലന്‍ വിഭാഗത്തില്‍പ്പെട്ട ഗോപിക ഗോവിന്ദന്‍ എയര്‍ ഹോസ്റ്റസ് പരിശീലനത്തിന് ഇന്നലെ തിരുവനന്തപുരത്ത് നിന്ന് മ...
ആലക്കോട് :പട്ടികവര്‍ഗത്തിലെ കരിമ്ബാലന്‍ വിഭാഗത്തില്‍പ്പെട്ട ഗോപിക ഗോവിന്ദന്‍ എയര്‍ ഹോസ്റ്റസ് പരിശീലനത്തിന് ഇന്നലെ തിരുവനന്തപുരത്ത് നിന്ന് മുംബയിലേക്ക് വിമാനം കയറി. എട്ടാം ക്ലാസില്‍ ഒപ്പം കൂടിയ സ്വപ്നത്തിലേക്കുള്ള യാത്ര. കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തിലെ ആദ്യത്തെ എയര്‍ ഹോസ്റ്റസ് ആവും ഗോപിക. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലാണ് കാബിന്‍ ക്രൂ പരിശീലനം.
സ്‌കൂള്‍ കാലത്ത് എന്നോ ചുവന്ന സ്കേര്‍ട്ടും വെള്ള ഷര്‍ട്ടും ടൈയും ധരിച്ച എയര്‍ ഹോസ്റ്റസിന്റെ ചിത്രം കണ്ടതോടെയാണ് ആഗ്രഹം തുടങ്ങിയതെന്ന് ഗോപിക പറഞ്ഞു. കണ്ണൂര്‍ ആലക്കോട് ഭരത്തന്‍കുന്ന് പട്ടിക വര്‍ഗ കോളനിയിലെ കൂലിപ്പണിക്കാരനാണ് അച്ഛന്‍ സി.സി.ഗോവിന്ദൻ,ഒക്ടോബറോടെ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കും. ഗോകുല്‍ ഗോവിന്ദ് സഹോദരനാണ്
COMMENTS