കോഴിക്കോട്: 40 കിലോ കഞ്ചാവുമായി നിലമ്പൂരില്‍ പിടിയിലായ കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ കോടതി 12 വര്‍ഷം വീതം കഠിനതടവിന് ശിക്ഷിച്ചു. കാസര്‍കോ...
കോഴിക്കോട്: 40 കിലോ കഞ്ചാവുമായി നിലമ്പൂരില്‍ പിടിയിലായ കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ കോടതി 12 വര്‍ഷം വീതം കഠിനതടവിന് ശിക്ഷിച്ചു. കാസര്‍കോട് മംഗല്‍പ്പാടി സ്വദേശി മുസ്താഖ് അഹമ്മദ് എന്ന മുത്തു (31), ഉപ്പള സ്വദേശി ഇബ്രാഹിം സിദ്ദിഖ്(26) എന്നിവരെയാണ് വടകര നാര്‍ക്കോട്ടിക്ക് കോടതി ശിക്ഷിച്ചത്. 2018 ജൂണ്‍ 19ന് നിലമ്പൂര്‍ കോടതിപ്പടി കൊളക്കണ്ടം റോഡില്‍ വാഹനപരിശോധന നടത്തുകയായിരുന്ന അന്നത്തെ സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുസ്താഖും ഇബ്രാഹിമും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. മുസ്താഖ് അഹമ്മദിനെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസുണ്ട്. കുമ്പള പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതി കൂടിയായ മുസ്താഖ് ജാമ്യത്തിലിറങ്ങിയ ശേഷം ഇബ്രാഹിമിനൊപ്പം ചേര്‍ന്ന് കഞ്ചാവ് കടത്തുകയായിരുന്നു.

COMMENTS