നീലേശ്വരം ∙ ബാലികയെ പീഡിപ്പിച്ച അറുപത്തിനാലുകാരനെ പോക്‌സോ നിയമപ്രകാരം നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശി മത്തായി ജോണിനെയാണ് ...
നീലേശ്വരം ∙ ബാലികയെ പീഡിപ്പിച്ച അറുപത്തിനാലുകാരനെ പോക്‌സോ നിയമപ്രകാരം നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശി മത്തായി ജോണിനെയാണ് അറസ്റ്റ് ചെയ്തത്. നീലേശ്വരം പള്ളിക്കരയിലെ വാടക ക്വോർട്ടേഴ്‌സിൽ താമസിക്കുന്ന ഇയാൾ നീലേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബാലികയെയാണു പീഡിപ്പിച്ചത്.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ വിവരം ചോദിച്ചറിയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അതിനിടെ ബുധനാഴ്ച വൈകിട്ട് നീലേശ്വരം പള്ളിക്കരയിൽ 4 പേരടങ്ങുന്ന സംഘം ഇയാളെ തല്ലി. ഈ സംഭവത്തിൽ മത്തായി ജോണിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 4 പേർക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.

COMMENTS