ബദിയടുക്ക: പ്രകൃതിവിരുദ്ധപീഡന ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ആദൂര്‍ പൊലീസ് സ്റ്റേഷന്...
ബദിയടുക്ക: പ്രകൃതിവിരുദ്ധപീഡന ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരന്റെ രഹസ്യമൊഴിയാണ് കാസര്‍കോട് കോടതി ഇന്നലെ രേഖപ്പെടുത്തിയത്. കുട്ടിയുടെ പരാതിയില്‍ ബദിയടുക്ക ഗാഡിഗുഡ്ഡയിലെ അബ്ദുല്‍ ഷെരീഫി(40)നെതിരെ ബദിയടുക്ക പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. 9ന് വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ അബ്ദുല്‍ ഷെരീഫ് ആള്‍താമസമില്ലാത്ത വീട്ടില്‍ വെച്ച് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കുട്ടി വീട്ടിലേക്ക് പോകുമ്പോള്‍ എതിരെ വന്ന ഷെരീഫ് ഒരുസ്ഥലത്തേക്ക് പോകാനുള്ള വഴിയറിയില്ലെന്നും കാണിച്ചുതരണമെന്നും പറഞ്ഞ് വിദ്യാര്‍ത്ഥിക്കൊപ്പം കൂടുകയായിരുന്നു. നടന്നുപോകുന്നതിനിടെ ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രെ.

COMMENTS