കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഭിക്ഷാടന മാഫിയ വീണ്ടും പിടിയുറപ്പിച്ചു. അഞ്ചുവയസ്സുള്ള കുട്ടിയുമായി സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഭിക്ഷാടന മാഫിയ വീണ്ടും പിടിയുറപ്പിച്ചു. അഞ്ചുവയസ്സുള്ള കുട്ടിയുമായി സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട തമിഴ്‌നാടു സ്വദേശിനിയെ നാട്ടുകാര്‍ ഇന്നലെ പൊലീസിനു കൈമാറി. തന്റെ 12 മക്കളില്‍ ഇളയവളാണെന്ന സ്‌ത്രീയുടെ നിലപാടിനെത്തുടര്‍ന്നു പൊലീസ് പിന്നീട് ഇവര്‍ക്കൊപ്പം കുട്ടിയെ വിട്ടയച്ചു.
കുട്ടിയുമായും കുട്ടികളെ തനിച്ചും മധ്യവയസ്‌ക്കരും വൃദ്ധരുമുള്‍പ്പെടെ നിരനിരയായാണ് ഭിക്ഷാടന വിമുക്ത നഗരമായി മുമ്പു പ്രഖ്യാപിച്ചിരുന്ന കാഞ്ഞങ്ങാട്ട് ഭിക്ഷാടക സംഘം ഭിക്ഷാടനത്തിനെത്തുന്നത്. പ്രായമായവരില്‍ അധികവും സ്‌ത്രീകളാണ്.
നേരം പുലരുന്നതിനു മുമ്പ് നഗരത്തില്‍ എത്തുന്ന അവര്‍ യാത്രക്കാരെ സമീപിക്കുന്നു. കടകള്‍ കയറിയിറങ്ങി ഭിക്ഷയെടുക്കുന്നു. ആരെങ്കിലും ഭിക്ഷ നല്‍കാന്‍ വിസമ്മതിക്കുകയോ വിമര്‍ശിക്കുകയോ ചെയ്‌താല്‍ സംഘാംഗങ്ങള്‍ അവര്‍ക്കെതിരെ പ്രകോപിതരാവുകയും ചെയ്യുന്നു. ഇതുമൂലം യാത്രക്കാര്‍ക്ക് ഇവരെ പേടിക്കേണ്ട സ്ഥിതിയിയായിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ഭിക്ഷാടനം ഒഴിവാക്കുന്നതിനു ജനമൈത്രി പൊലീസും റോട്ടറി ക്ലബ്ബും ചേര്‍ന്നു ഭിക്ഷാടകര്‍ക്കും വിശന്നിരിക്കുന്നവര്‍ക്കും സൗജന്യ ഭക്ഷണ വിതരണ സംവിധാനം നഗരത്തില്‍ നേരത്തെ ഒരുക്കിയിരുന്നു. എന്നാല്‍ പിന്നീടതു നിലച്ചു. ഇപ്പോള്‍ പുതിയ പുതിയ ഭിക്ഷാടക സംഘങ്ങള്‍ ദിവസവും എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.

COMMENTS