ബേക്കൽ അറബിക്കടലിന്റെ തിരകളെ സാക്ഷിയാക്കി ബേക്കലിൽ ഇനി ഉത്സവ രാവുകൾ. കലാ‐കായിക പരിപാടികൾ, സാംസ്‌കാരിക സായാഹ്നം, കാർഷിക‐പുഷ്‌പ‐ഫല‐ സസ്യ പ...
അറബിക്കടലിന്റെ തിരകളെ സാക്ഷിയാക്കി ബേക്കലിൽ ഇനി ഉത്സവ രാവുകൾ. കലാ‐കായിക പരിപാടികൾ, സാംസ്‌കാരിക സായാഹ്നം, കാർഷിക‐പുഷ്‌പ‐ഫല‐ സസ്യ പ്രദർശനങ്ങൾ, ഭക്ഷ്യമേള, ആകർഷകമായ പവലിയനുകൾ എന്നിവ വിദേശികളും സ്വദേശികളുമായ സഞ്ചാരികൾക്ക് ആകർഷകമാകും. തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായാണ് സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പ്, ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ പള്ളിക്കര ബേക്കൽ ബീച്ചിൽ ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത് കാസർകോട് അഗ്രി ഹോർട്ടി സൊസൈറ്റിയാണ് ജനുവരി ഒന്നുവരെ ബേക്കൽ കോട്ടയിൽ പുഷ്പ ഫലമേള ഒരുക്കിയത്.
ആവേശക്കടലിരമ്പം
പൂഴിമണ്ണിൽ ആവേശം നിറച്ചാണ് പുരുഷ-‐വനിതാ വിഭാഗങ്ങൾക്ക് വടംവലിയും ഫുട്ബോളും വോളിബോളും കബഡിയും നടക്കുന്നത്. ചൊവ്വാഴ്‌ച വൈകിട്ട് ഉദ്‌ഘാടനത്തിന് ശേഷം തിരുവാതിര, ഒപ്പന, പൂരക്കളി മാർഗ്ഗം കളി തുടങ്ങിയവയോടെ കലാസാംസ്‌കാരിക സായാഹ്നംഅരങ്ങേറി. മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 15000, 10000, 5000 രൂപയും മൊമെന്റുമാണ് സമ്മാനിക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന കായിക പ്രതിഭകൾക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ബീച്ച് ഗെയിംസ് വേദിയിൽ ഹോമിയോ, ഫിഷറീസ് ,വ്യവസായ വകുപ്പുകളുടെ പവലിയനുകളും ഒരുക്കിയിട്ടുണ്ട്. രണ്ടാം ദിനമായ ബുധനാഴ്‌ച വൈകിട്ട് നാല് മുതൽ പുരുഷ-–-വനിതാ കബഡി, വോളീബോൾ, മത്സ്യ തൊഴിലാളികൾക്ക് ഫുട്‌ബോൾ, കമ്പവലി മത്സരങ്ങൾ നടക്കും. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം കായിക മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പയ്യന്നൂർ എസ്എസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ബീച്ച് മ്യൂസിക് നൈറ്റും നടക്കും.
മന്ത്രി ഇ ചന്ദ്രശേഖരന്‍ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. വെള്ളിക്കോത്ത് വിഷ്ണുഭട്ട് കാസർകോടിന്റെ സാംസ്ക്കാരിക പൈതൃക രൂപം കോർത്തിണക്കിയ സ്വാഗത ഗാനം ആലപിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എ മാരായ എം രാജഗോപാലൻ, എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഇന്ദിര, കെ എം മുഹമ്മദാലി, കെ. സന്തോഷ് കുമാർ, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. സ്പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ പി ഹബീബ് റഹ്മാന്‍ സ്വാഗതവും ബീച്ച് ഗേയിംസ് കോ-ഓര്‍ഡിനേറ്റര്‍ പള്ളം നാരായണന്‍ നന്ദിയും പറഞ്ഞു.
തുടർന്ന് കായിക മത്സരങ്ങളുടെ ഉദ്ഘാടനത്തിനായി മന്ത്രി നേതൃത്വം നൽകിയ ജനപ്രതിനിധികളും ജില്ലാ കളക്ടർ നേതൃത്വം നൽകിയ ജീനക്കാരും പങ്കെടുത്ത വടംവലി മത്സരം നടത്തി. റവന്യൂ മന്ത്രി നേതൃത്വം നൽകിയ ടീം വിജയിച്ചു.
പൂക്കളുടെ ഭംഗി നുകരാം
ചൊവ്വാഴ്‌ച പുഷ്പ–-ഫലമേളയിൽ പാഴ് വസ്തുക്കളില്‍ നിന്നും അലങ്കാരവസ്തുക്കളുടെ നിര്‍മ്മാണം, ഡ്രൈ ഫ്ളവര്‍ അറേഞ്ച്മെന്റ്, ഫോട്ടാഗ്രാഫി മത്സരം,ബൊക്കെ നിര്‍മ്മാണം തുടങ്ങി ഫേ്‌ളാട്ടിങ്ങും മാസ് അറേഞ്ച്‌മെന്റ് മത്സരങ്ങള്‍ വരെ നടന്നു.
ബുധനാഴ്‌ച വൈകിട്ട് ആറിന് ഗാനമേള. വ്യാഴാഴ്‌ച രാവിലെ പത്തുമുതല്‍ വെജിറ്റബിള്‍ കാര്‍വിങ്,സലാഡ് അറേഞ്ച്‌മെന്റ്,ഫ്‌ളോറല്‍ കാര്‍പ്പെറ്റ് (ഗ്രൂപ്പ് മത്സരം) മത്സരവും പകൽ രണ്ടിന് ഓലമെടയല്‍ മത്സരവും നടക്കും. തുടര്‍ന്ന് ഗ്രാമോത്സവത്തില്‍ വനിതകളുടെ പൂരക്കളി, തിരുവാതിര എന്നിവയുണ്ടാകും. ജനുവരി ഒന്നിന് പകൽ മൂന്നിന് സമാപന സമ്മേളനം.

COMMENTS