വിദ്യാനഗര്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്‌മെയില്‍ ചെയ്ത് ഐഫോണ്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ കൂടി വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ച...
വിദ്യാനഗര്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്‌മെയില്‍ ചെയ്ത് ഐഫോണ്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ കൂടി വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ അബ്ദുല്‍ഖാദര്‍ (22) ആണ് അറസ്റ്റിലായത്.
നെല്ലിക്കട്ടയിലെ ആഷിഖിനെ നവംബര്‍ ഏഴിന് ചെര്‍ക്കളക്ക് സമീപം വെച്ച് ബലമായി കാറില്‍ പിടിച്ചുകയറ്റികൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയില്‍ ചെയ്ത് 86,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവത്തില്‍ ആലംപാടിയിലെ അമീറലിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

COMMENTS