കൊച്ചി: പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്...
കൊച്ചി: പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നിയമം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന പൗരത്വ ബില്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് ഗവര്‍ണറുടെ പ്രസ്താവന.
'ഒരു സമുദായത്തെ ലക്ഷ്യംവെച്ചിട്ടുള്ളതല്ല പൗരത്വ ഭേദഗതി.ഭരണഘടന അനുസരിച്ച് കേന്ദ്രനിയമം അനുസരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ട.രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ജനങ്ങള്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതിയുണ്ട്'-ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഇ ന്ന്‍ സംയുക്ത പ്രക്ഷോഭം നടത്താനിരിക്കുകയാണ്.രാവിലെ 10 മണിമുതല്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സംയുക്ത പ്രതിഷേധം നടക്കുക.

COMMENTS