കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടു യുവതിയെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയ ഭര്‍ത്താവിനെതിരെ പോലീസ് കേസടുത്തു. ആവിക്കര ബിഎംജി ക്വാര്‍ട്...
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടു യുവതിയെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയ ഭര്‍ത്താവിനെതിരെ പോലീസ് കേസടുത്തു.
ആവിക്കര ബിഎംജി ക്വാര്‍ട്ടേഴ്‌സിലെ ഫാത്തിമാബിയുടെ (30) പരാതിയിലാണ് ഭര്‍ത്താവ് ആവിക്കരയിലെ അബ്ദുല്ലയുടെ മകന്‍ നൗഷാദിനെതിരെ (33) ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പു ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മൂന്നു വര്‍ഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
മംഗലാപുരം സ്വദേശിനിയാണ് ഫാത്തിമാബി. ആവിക്കര സ്വദേശിയായ നൗഷാദ് ഇറച്ചി വെട്ടുകാരനാണ്. ഡിസംബര്‍ ഒമ്പതിനു കുറി വെക്കാന്‍ പണം ചോദിച്ചെത്തിയ നൗഷാദ് ഫാത്തിമാബിയെ മര്‍ദ്ദിക്കുകയായിരുന്നു. തല പിടിച്ച് ചുമരിനിടിക്കുകയും ചെയ്തു. ഫാത്തിമാബിയുടെയും കുട്ടികളുടെയും കരച്ചില്‍ കേട്ട് ഓടിയെത്തിയവരും ബന്ധു അഷ്‌റഫും ചേര്‍ന്ന് ഇവരെ ആദ്യം മന്‍സൂര്‍ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മക്കള്‍ക്ക് ഭക്ഷണത്തിനോ ഉടുപ്പുവാങ്ങാനോ ഇയാള്‍ ചില്ലിക്കാശു കൊടുക്കാറില്ലെന്നും പരാതിയില്‍ പറയുന്നു.

COMMENTS