കാസര്‍കോട്: നഗരത്തിലെ കടയില്‍ മോഷണത്തിന് ശ്രമിക്കവെ യുവാവ് സി.സി.ടി.വിയില്‍ കുടുങ്ങി. വിവരമറിഞ്ഞെത്തിയ പൊലീസ് മോഷ്ടാവിനെ കസ്റ്റഡിയിലെടുത്ത് ...
കാസര്‍കോട്: നഗരത്തിലെ കടയില്‍ മോഷണത്തിന് ശ്രമിക്കവെ യുവാവ് സി.സി.ടി.വിയില്‍ കുടുങ്ങി. വിവരമറിഞ്ഞെത്തിയ പൊലീസ് മോഷ്ടാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. പുതിയ ബസ് സ്റ്റാന്റിലെ ന്യൂസ് ആന്റ് ഇലക്‌ട്രോണിക്‌സ് കടയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെമനാട്ടെ ബി.എച്ച് അബൂബക്കര്‍ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ചെമനാട്ടെ നൈമുദ്ദീനാണ് നടത്തിവരുന്നത്. ഇന്ന് പുലര്‍ച്ചെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ഒരു ഓട്ടോ ഡ്രൈവര്‍ നൈമുദ്ദീനെ വിവരമറിയിക്കുകയായിരുന്നു. അതിനിടെ പുതിയ ബസ് സ്റ്റാന്റിലുണ്ടായിരുന്ന പൊലീസിനേയും അറിയിച്ചു. പൊലീസ് എത്തി കടക്കകത്ത് കണ്ട മോഷ്ടാവിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. ഗ്രില്‍സ് തകര്‍ത്താണ് അകത്തുകയറിയത്. ഷട്ടര്‍ പൂട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്ന ദൃശ്യവും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കളിപ്പാട്ടങ്ങളും മൊബൈല്‍ ആക്‌സസറീസുമാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

COMMENTS