പയ്യന്നൂര്‍: കിടപ്പു മുറിയില്‍ കളിക്കുന്നതിനിടെ ജനല്‍ കര്‍ട്ടന്റെ ചരടില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. പഴയങ്ങാടി മാട്ടൂരിലെ...
പയ്യന്നൂര്‍: കിടപ്പു മുറിയില്‍ കളിക്കുന്നതിനിടെ ജനല്‍ കര്‍ട്ടന്റെ ചരടില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. പഴയങ്ങാടി മാട്ടൂരിലെ എ.വി സിയാദിന്റെയും എം ഷര്‍മ്മിനയുടെയും ഏകമകന്‍ മുഹമ്മദ് ഷെദില്‍ (മൂന്നര) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നെരുമ്പ്രത്തെ ബന്ധുവീട്ടിലെ കിടപ്പു മുറിയില്‍ കളിക്കുകയായിരുന്ന മുഹമ്മദ് ഷെദില്‍ ജനല്‍ കര്‍ട്ടന്റെ ചരടില്‍ കുരുങ്ങുകയായിരുന്നു. അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചെവ്വാഴ്ച്ച പുലര്‍ച്ചെ മരണം സംഭവിച്ചു.

COMMENTS