കാസര്‍കോട്: എല്‍.ഡി.എഫ്. സ്വതന്ത്രനായിട്ടല്ല കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂലയില്‍ താന്‍ മത്സരിച്ചതെന്ന് ഈ വാര്‍ഡില്‍ അട്ടിമറി വിജയം നേടിയ സ്വത...
കാസര്‍കോട്: എല്‍.ഡി.എഫ്. സ്വതന്ത്രനായിട്ടല്ല കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂലയില്‍ താന്‍ മത്സരിച്ചതെന്ന് ഈ വാര്‍ഡില്‍ അട്ടിമറി വിജയം നേടിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കമ്പ്യൂട്ടര്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രനായാണ് പത്രിക നല്‍കിയതും മത്സരിച്ചതും. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പല ഭാഗത്ത് നിന്നും ശക്തമായ പിന്തുണ ലഭിച്ചിരുന്നു.
പത്രികാ സമര്‍പ്പണത്തിന് മുമ്പ് തന്നെ എല്‍.ഡി.എഫ്. അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പരസ്യപിന്തുണ പ്രഖ്യാപിച്ചു.
മുസ്ലിം ലീഗ് നേതൃത്വം സ്വന്തം പരാജയത്തിന്റെ കാരണം കണ്ടെത്താതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തന്റെ വിജയത്തില്‍ വിളറി പൂണ്ടാണ് തനിക്കെതിരെ സി.പി.എം-ബി.ജെ.പി സഖ്യം ആരോപിക്കുന്നത്. ഇത് അടിസ്ഥാന രഹിതമാണ്.
നഗരസഭാ ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തിയും പ്രതിഷേധവുമാണ് ഹൊന്നമൂലയിലെ തിരഞ്ഞെടുപ്പ് ഫലം. വ്യാജ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ തിരുകിക്കയറ്റിയതിനാലും ചില വോട്ടുകള്‍ വിലക്കു വാങ്ങിയതിനാലുമാണ് ലീഗ് സ്ഥാനാര്‍ത്ഥിക്ക് 350 വോട്ട് നേടാനായതെന്നും വാര്‍ഡിലെ പരമ്പാരാഗത ലീഗ് വോട്ടര്‍മാരില്‍ വലിയൊരുഭാഗവും തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും മൊയ്തീന്‍ പറഞ്ഞു.

COMMENTS