രാജപുരം: തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു. ബളാന്തോട് എന്‍.എസ്.എസ് എസ്റ്റേറ്...
രാജപുരം: തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു. ബളാന്തോട് എന്‍.എസ്.എസ് എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളി പുലിക്കടവ് ശ്രീനിലയത്തില്‍ അജിത്ത് എസ്. നായരാണ് (39) മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം വീടിനു സമീപത്തെ തെങ്ങില്‍ നിന്ന് തേങ്ങ പറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ അജിത്ത് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സോമശേഖരന്‍ നായര്‍- പുഷ്പകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ ലാവണ്യ. മക്കള്‍: ആവണി, അവന്തിക. സംസ്‌കാരം ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പില്‍ നടക്കും.

COMMENTS