കാസര്‍കോട്: മംഗളൂരുവിലുണ്ടായ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പ...
കാസര്‍കോട്: മംഗളൂരുവിലുണ്ടായ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഡി.ജി.പിലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. പ്രശ്‌നസാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. മംഗളൂരുവില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരെ വിട്ടുകിട്ടുന്നതിനെ കുറിച്ച് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ കര്‍ണ്ണാടക ഡി.ജി.പിയുമായി ഫോണില്‍ സംസാരിച്ചു.
വ്യാഴാഴ്ച്ച വൈകിട്ട് മംഗളൂരുവില്‍ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ ദക്ഷിണ കര്‍ണ്ണാടകയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ദക്ഷിണ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ സംഘര്‍ഷം കാസര്‍കോട് ജില്ലയിലേക്ക് വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

COMMENTS