പയ്യന്നൂര്‍: വ്യാജ രസീതും നോട്ടീസും ഉപയോഗിച്ച് ചികിത്സാ പിരിവ് നടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍. കുഞ്ഞിമംഗലം കുതിരുമ്മലിലെ വരപ്രവന്‍ ഹൗസില്...
കുഞ്ഞിമംഗലം കുതിരുമ്മലിലെ വരപ്രവന്‍ ഹൗസില്‍ ഉമേഷ് (52), കോറോം ചാലില്‍ ഉനത്തില്‍ ഹൗസില്‍ സദാനന്ദന്‍ (48) എന്നിവരെയാണ് പയ്യന്നൂര്‍ എസ് ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്.
പയ്യന്നൂര്‍ ടൗണില്‍ ടാക്‌സി ഡ്രൈവറായ ഒരാളുടെ പേരിലാണ് ഇവര്‍ വ്യാജ നോട്ടീസും രസീതും തയ്യാറാക്കി ചികിത്സാ ഫണ്ട് പിരിച്ചത്. ഏച്ചിലാംവയലില്‍ ഒരു പ്രവാസിയുടെ വീട്ടില്‍ പിരിവിനെത്തിയപ്പോഴാണ് ഇവരുടെ തട്ടിപ്പ് പുറത്തായത്.
നോട്ടീസില്‍ വ്യക്തമാക്കിയ ടാക്‌സി ഡ്രൈവറെ പ്രവാസിക്കറിയാമായിരുന്നു. പിരിവിനെത്തിയ സംഘത്തിന്റെ മുന്നില്‍വെച്ച് തന്നെ ടാക്‌സി ഡ്രൈവറെ വിളിച്ചപ്പോഴാണ് താന്‍ രോഗിയാണെന്നും, എന്നാല്‍ ആരെയും പണ പിരിവിനായി ഏല്‍പ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കിയത്. ഉടന്‍ തന്നെ പ്രവാസി നല്‍കിയ വിവരത്തെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ പൊലീസില്‍ പരാതി നല്‍കുകയും, തട്ടിപ്പ് സംഘത്തെ പിടികൂടുകയുമായിരുന്നു. പത്ത് രസീത് ബുക്കുകളും നോട്ടീസും പൊലീസ് പിരിച്ചെടുത്തു. ഒരു ലക്ഷത്തിലധികം രൂപ സംഘം പിടിച്ചെടുത്തതായി കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു

COMMENTS