തൃക്കരിപ്പൂർ:ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരേ ആഹ്വാനം ചെയ്ത ഹർത്താൽ തൃക്കരിപ്പൂരിൽ പൂർണമായിരുന്നു. ബസ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇരുചക്...
തൃക്കരിപ്പൂർ:ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരേ ആഹ്വാനം ചെയ്ത ഹർത്താൽ തൃക്കരിപ്പൂരിൽ പൂർണമായിരുന്നു. ബസ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇരുചക്രവാഹനങ്ങൾ ഒഴികെ മറ്റൊന്നും ഓടിയില്ല. തൃക്കരിപ്പൂർ ടൗണിലെ മുഴുവൻ കടകളും അടഞ്ഞുകിടന്നു.
തൃക്കരിപ്പൂർ ടൗണിൽപ്രകടനം നടത്തിയ ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി ബി.ജെ.പി. ഓഫീസ് തകർത്തതിനെത്തുടർന്ന് വൻ പോലീസ് കാവലിലായിരുന്നു ബാങ്കുകളടക്കമുള്ള സർക്കാർ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പ്രകടനം നടത്തിയതുൾപ്പെടെ മൂന്നു കേസുകളിലായി 16 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. തൃക്കരിപ്പൂർ ടൗണിൽ ഹർത്താൽ അനുകൂല പ്രകടനം നടത്താൻ പുറപ്പെട്ട പ്രവർത്തകരെയും ഹർത്താൽ മുൻകരുതലായി ബീരിച്ചേരിയിൽനിന്ന് മൂന്നുപേരെയുമാണ് ചന്തേര പോലീസ് അറസ്റ്റുചെയ്തത്. പടന്നയിൽ ഹർത്താൽ അനുകൂലികളായ വെൽഫേർ പാർട്ടിയുടെ എട്ടു പ്രവർത്തകരെ അറസ്റ്റുചെയ്തു. കടയടപ്പിക്കാൻ ശ്രമിക്കവേയാണ് പോലീസ് അറസ്റ്റുചെയ്തത്.

COMMENTS