തൃക്കരിപ്പൂർ സ്കൂൾ റോഡിൽ അപകടകരമാംവിധം റേസിങ് നടത്തിയ ലക്ഷ്വറി ബൈക്ക് കസ്റ്റഡിയിൽ. സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിലാണ് വ്യ...
സ്കൂൾ റോഡിൽ അപകടകരമാംവിധം റേസിങ് നടത്തിയ ലക്ഷ്വറി ബൈക്ക് കസ്റ്റഡിയിൽ. സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിലാണ് വ്യാഴാഴ്‌ച രാവിലെ ഒമ്പതിനും ഒമ്പതരക്കും ഇടയിൽ യുവാവ് ലക്ഷ്വറി ബൈക്ക് റേസിങ് നടത്തിയത്. അമിതവേഗതയിൽ വൻശബ്ദത്തിൽ തലങ്ങും വിലങ്ങും വണ്ടിയോടുന്നത് പ്രധാനാധ്യാപകൻ മൊബൈലിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
പോസ്റ്റ് വൈറലായതോടെ വൈകിട്ട് തൃക്കരിപ്പൂരിൽ വാഹന പരിശോധനക്കിടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മൈതാനിയിലെ കെ പി നസീഫുദീനെ (24)തിരെ പൊലീസ് കേസടുത്തു. 14 ലക്ഷം വിലയുള്ള സുസുക്കിയുടെ ഹൈബുസ ബൈക്കാണ് ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തത്. നമ്പർ പ്ലേറ്റില്ലാതെയാണ് വാഹനം ഓടിച്ചിരുന്നത്.
ഹെൽമറ്റില്ലാത്തത്, നമ്പർ പ്ലേറ്റില്ലാത്തത്, അമിത വേഗം, ലൈസൻസില്ലാത്തത്, സ്കൂൾ സമയം അനാവശ്യമായി കറങ്ങിയത് ഉൾപ്പെടെയുള്ള വകുപ്പുകളിൽ പിഴ ഈടാക്കുമെന്ന് ചന്തേര പൊലീസ് പറഞ്ഞു.

COMMENTS