ചെറുവത്തൂര്‍: പിലിക്കോട് പുലിപ്പേടിയില്‍. മടിവയല്‍ മല്ലക്കര പാലത്തിനു സമീപം പുലിയിറങ്ങിയതായാണ് അഭ്യൂഹം. ഇന്നലെ രാത്രി ഒമ്പതരയോടെ ഇതുവഴി കാറി...
ചെറുവത്തൂര്‍: പിലിക്കോട് പുലിപ്പേടിയില്‍. മടിവയല്‍ മല്ലക്കര പാലത്തിനു സമീപം പുലിയിറങ്ങിയതായാണ് അഭ്യൂഹം.
ഇന്നലെ രാത്രി ഒമ്പതരയോടെ ഇതുവഴി കാറില്‍ സഞ്ചരിച്ചവര്‍ പുലിയെ കണ്ടുവെന്ന വിവരം പ്രദേശവാസികളെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം ഉടന്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വിരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തു തടിച്ചുകൂടി. ഇവര്‍ വ്യാപകമായി തിരച്ചിലും നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രദേശവാസികള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കണ്ടത് പുലിയെ അല്ലെന്നും വലിയ കാട്ടുപൂച്ചയോട് സാദൃശ്യമുള്ള മൃഗത്തെയാണെന്നും പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇതേ ചൊല്ലി വ്യാപക ചര്‍ച്ചയും വാദ പ്രതിവാദങ്ങളും പുരോഗമിക്കുകയാണ്. അതേസമയം, പുലിയെ കണ്ടെന്ന പ്രചാരണം പ്രദേശവാസികളെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ട്.

COMMENTS