കാഞ്ഞങ്ങാട് : പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ഭര്‍ത്താവിനെ തെറി വിളിക്കുകയും ചെരിപ്പൂരിയടിക്കുകയും ചെയ്ത ഭാര്യക്കെ...
കാഞ്ഞങ്ങാട് : പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ഭര്‍ത്താവിനെ തെറി വിളിക്കുകയും ചെരിപ്പൂരിയടിക്കുകയും ചെയ്ത ഭാര്യക്കെതിരെ കേസ്.
ആവിക്കര പി.എ ക്വാര്‍ട്ടേഴ്‌സിലെ സി.പി.ആയിഷ (26) യ്‌ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ, എന്‍.പി.രാഘവന്‍ സ്വമേധയാ കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ 11. 40 ഓടെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഇവര്‍ നേരത്തെ നല്‍കിയ പരാതിയില്‍ ആയിഷയെയും ഭര്‍ത്താവ് സിയാബിനെയും വിളിച്ചുവരുത്തി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സംഭവം. സംസാരത്തിനിടെ പ്രകോപിതയായി ഭര്‍ത്താവിനെ തെറിവിളിച്ച ആയിഷ ചെരിപ്പൂരി മുഖത്തടിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോള്‍ ടീമിലെ വനിതാ പോലീസിനെ വിളിച്ചു വരുത്തി ഇവരെ നീക്കി.

COMMENTS