ദേശീയ പൗരത്വ ബില്ല് കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയ നെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ 17ന് കേളഞ്ഞാൽ നടക്കാൻ പോകുന്ന ജനകീയ...
ദേശീയ പൗരത്വ ബില്ല് കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയ നെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ 17ന് കേളഞ്ഞാൽ നടക്കാൻ പോകുന്ന ജനകീയ ഹർത്താൽ ഒരു സമരമാർഗ്ഗമാണെന്നും, ആക്രമമാർഗ്ഗമല്ലെന്നും ജില്ലാ ജനകീയ നീതി വേദി
ഇന്ത്യൻ ജനതയെ വംശീയതയുടെ പേരിൽ വേർപ്പെടുത്താനുള്ള സംഘ് പരിവാർ ഭരണകൂടത്തിന്റെ കിരാത നടപടിക്കെതിരെ മുഖ്യധാര രാഷ്ട്രിയ കക്ഷികളുടെ നിലപാടുകൾക്കപ്പുറം, കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും അടിസ്ഥാന വർഗ്ഗത്തെ പ്രതിധാനം ചെയ്യുന്ന കൊച്ചു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും യോജിച്ച പ്രവർത്തനങ്ങളിൽ അസൂയ പൂണ്ട മുഖ്യധാര രാഷ്ട്രിയ പ്രസ്ഥാന നേതാക്കളാണ് ഹർത്താലിനെതിരെ നിരന്തര ശബ്ദമുയർത്തുന്നത് അവരുടെ പരാജയം മറച്ചുവെക്കാനാണെന്നും, കേന്ദ്ര സർക്കാറിന്റെ പൈശാചിക രാഷ്ടീയ നീക്കത്തിനെതിരെ കേരളത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും സമരത്തിൽ കൈകോർക്കണമെന്നും ജനകീയ നീതി വേദി താത്വികാചാര്യ സമിതി അഭിപ്രായപ്പെട്ടു.
ഹർത്തലുമായി അക്രമണങ്ങൾ സംഭവിക്കുകയാണെങ്കിൽ അതിനെ ശക്തമായി നേരിടണമെന്നും, ജനകീയ സമര മാർഗങ്ങളെ തടയുന്നത് ജനാധിപത്യ ധ്വംസനമാണെന്നും അക്രമണങ്ങൾ ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വം നിയമ പാലകരിൽ നിശിപ്തമാണെന്നും,താത്വിക ചാര്യ സമിതി അംഗങ്ങളായ സൈഫുദ്ദീൻ കെ. മക്കോട്, ഹമീദ് ചാത്തങ്കൈ, ഹാരിസ്ബന്നു നെല്ലിക്കുന്ന് അബ്ദുറഹിമാൻ തെരുവത്ത് എന്നിവർ അറിയിച്ചു.

COMMENTS