കാഞ്ഞങ്ങാട്:മുസ്‌ലിം യൂത്ത് ലീഗ് ജാഥയ്ക്കിെടയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരേ ഹൊസ്ദുർഗ് ...
കാഞ്ഞങ്ങാട്:മുസ്‌ലിം യൂത്ത് ലീഗ് ജാഥയ്ക്കിെടയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട്ട് നടന്ന ജാഥ പുതിയകോട്ടയിൽ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. പൗരത്വനിയമഭേദഗതിക്കെതിരേ ഹിന്ദുസ്ഥാൻ ഹമാരാ എന്ന സന്ദേശമുയർത്തിയാണ് നിയോജകമണ്ഡലം കമ്മിറ്റി ജാഥ നടത്തിയത്. ബി.ജെ.പി. ഓഫീസ് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് ജാഥപോകുന്നത് പോലീസ് തടയുന്നതിനിടയിലാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടയിൽ ചിതറിയോടിയ ചിലരാണ് പോലീസിനുനേരേ ആക്രമണം നടത്തിയത്. സംഘർഷാവസ്ഥയ്ക്ക് അയവുവന്നതിനുശേഷം ടൗൺഹാൾ പരിസരത്ത് യോഗം നടന്നു.

COMMENTS