കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസ...
കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ ഷം.മാര്‍ച്ച് ആര്‍.ഡി.ഒ പരിസരത്ത് എത്തുന്നതിനു മുമ്പേ റോഡില്‍ ബാരിക്കേഡ് കെട്ടി സമരക്കാരെ പൊലീസ് തടഞ്ഞു. സമരക്കാര്‍ ബാരിക്കേഡ് നീക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇതിനിടയില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്‌ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്.

COMMENTS