ഉദുമ: ബൈക്കിടിച്ച് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി ആനപ്പടിയിലെ പരേതരായ ഹൈ...
ഉദുമ: ബൈക്കിടിച്ച് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി ആനപ്പടിയിലെ പരേതരായ ഹൈദ്രോസ് കുട്ടിയുടെയും ആമിനയുടെയും മകന്‍ അബൂബക്കര്‍ സിദ്ദീഖ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് ഉദുമ ടൗണില്‍ കെ.എസ്.ടി.പി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ഉദുമയിലും പരിസരങ്ങളിലും വര്‍ഷങ്ങളായി കൂലിവേല ചെയ്തു വരികയായിരുന്നു. ഭാര്യ: നസീമ. മക്കള്‍: ഷഹല, ഷഹസാദ്. സഹോദരങ്ങള്‍: ബീക്കുട്ടിമ്മ, ഖദീജ, റുഖിയ, കൗജ, കൗലത്ത്, ഉമൈബ, സൈനബ, മൈമൂന, ബീരാന്‍, പരേതനായ മരക്കാര്‍.

COMMENTS