പള്ളത്തിങ്കാല്‍: അമിത മദ്യപാനത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. മുന്നാട് ചുള്ളിയിലെ എച്ച്. വിജയ(40)നാണ് ഇന്നലെ മരിച്ചത്. വ്യാജമായി ഉണ്ടാക്കിയ ച...
പള്ളത്തിങ്കാല്‍: അമിത മദ്യപാനത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. മുന്നാട് ചുള്ളിയിലെ എച്ച്. വിജയ(40)നാണ് ഇന്നലെ മരിച്ചത്. വ്യാജമായി ഉണ്ടാക്കിയ ചാരായം അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒരു വീട്ടില്‍ അവശനായി കാണപ്പെട്ട ഇയാളെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അമിതമായി മദ്യപിച്ച ഇയാളുടെ സുഹൃത്ത് കുഞ്ഞിരാമനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് വ്യാപകമായ തോതില്‍ വ്യാജചാരായ നിര്‍മ്മാണവും വില്‍പനയും നടക്കുന്നതായി പരാതിയുണ്ട്. ചില വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വാറ്റ് നാട്ടുകാര്‍ക്ക് ശല്യമാകുന്നു. മദ്യം തേടി ധാരാളം ആളുകള്‍ ഇവിടെ എത്തുന്നതായും പറയുന്നു. കഴിഞ്ഞ ദിവസം വ്യാജചാരായം കഴിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. രാധയാണ് വിജയന്റെ ഭാര്യ. മകള്‍: ജുന (കൊട്ടോടി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി).
വിജയന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമാര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

COMMENTS