നീലേശ്വരം:വലയ സൂര്യഗ്രഹണം ഇന്ത്യയിൽ ഭൂമിയിൽനിന്ന് ആദ്യമായി കാണാനാവുന്നത് നീലേശ്വരം തൈക്കടപ്പുറത്തെന്ന് പ്രാദേശിക സംഘാടകസമിതി ഭാരവാഹികൾ പത്രസ...
നീലേശ്വരം:വലയ സൂര്യഗ്രഹണം ഇന്ത്യയിൽ ഭൂമിയിൽനിന്ന് ആദ്യമായി കാണാനാവുന്നത് നീലേശ്വരം തൈക്കടപ്പുറത്തെന്ന് പ്രാദേശിക സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന്റെ കീഴിലുള്ള കോഴിക്കോട് പ്ലാനറ്റേറിയം അധികൃതർ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ അറിയിപ്പ്. 26-ന് രാവിലെ 8.04-നാണ് സൂര്യഗ്രഹണം തുടങ്ങുന്നതെന്നും ഇത് ഗ്രഹണകാല പൂർണ വലയമാകുന്നത് 9.24 മുതൽ 9.27 വരെയാണെന്നും എന്നാൽ ഭാഗിക ഗ്രഹണം 11.04 വരെ നീണ്ടുനിൽക്കുമെന്നും ഇവർ വ്യക്തമാക്കി. നാസയുടെ വെബ്സൈറ്റിൽ ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ദൃശ്യങ്ങൾ കാണാമെന്നും തൈക്കടപ്പുറം കടലാമ ഗവേഷണകേന്ദ്രത്തിന് സമീപം ഇത് കാണാനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

COMMENTS