പരപ്പ: പൗരത്വം ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി മലയോരമേഖലയിലെ സമസ്ത ഏകോപനസമിതിയുടെ നേ...
പരപ്പ: പൗരത്വം ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി മലയോരമേഖലയിലെ സമസ്ത ഏകോപനസമിതിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതിക്കെതിരേ നൂറുകണക്കിന് ആളുകളെ അണിനിരത്തി പരപ്പയില്‍ പൗരാവകാശ സംരക്ഷണറാലി സംഘടിപ്പിച്ചു. പരപ്പ വിമലഗിരി പള്ളിക്ക് സമീപത്തു നിന്ന് ആരംഭിച്ച പ്രകടനത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്ലക്കാര്‍ഡുകളുമേന്തി റാലിയില്‍ അണിനിരന്നു.
തുടര്‍ന്ന് പരപ്പ ടൗണില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം എസ്എംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു.
അബൂബക്കര്‍ സിദ്ദീഖ് അല്‍ ഹസനി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. എ.സി.എ. ലത്തീഫ്, ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ബാലകൃഷ്ണന്, കുര്യാക്കോസ് പ്ലാപ്പറമ്ബില്‍, വിജയന് കോട്ടക്കല്‍, ഭാസ്കരന് പട്ളം, മുസ്തഫ തായന്നൂര്‍, അബ്ദുള്‍ അസീസ് മങ്കയം, ജാതിയില്‍ ഹസൈനാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സംയുക്ത കീഴുർ ജമാഅത്തിന്റെ നേതൃത്വത്തിൽ കളനാട് നിന്ന് മേൽപറമ്പ് ലേക്ക് റാലി നടത്തി വൻ ജനാവലി റാലിയിൽ അണിനിരന്നു,
തളങ്കരയിലെ മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ റാലി റെയിൽവേ സ്റ്റേഷനിൽ അവസാനിപ്പിച്ചു ,
കാസര്‍ഗോട്ടെ മാധ്യമപ്രവര്‍ത്തകരെ മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കാസര്‍ഗോട്ടെ മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
പ്രസ് ക്ലബില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പത്മേഷ്, സണ്ണി ജോസഫ്, ടി.എ. ഷാഫി, ബിനോയ് മാത്യു, ജയകൃഷ്ണന് നരിക്കുട്ടി, രവീന്ദ്രന് രാവണേശ്വരം തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രദീപ് നാരായണന് നന്ദി പറഞ്ഞു.
കാഞ്ഞങ്ങാട്: മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു തടങ്കലില്‍ വച്ചതില്‍ പ്രതിഷേധിച്ചും പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്യമാകെ അലയടിക്കുന്ന ബഹുജനസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കാഞ്ഞങ്ങാട്ടെ മാധ്യമപ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തില്‍ പ്രസ്ഫോറം പ്രസിഡന്റ് ഇ.വി. ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട്: പൗരത്വ നിയമഭേദഗതിക്കെതിരേ കാഞ്ഞങ്ങാട്ടു സംഘടിപ്പിച്ച മുസ്ലിം ലീഗിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കോട്ടച്ചേരിയില്‍ നിന്ന് പുതിയകോട്ടയിലേക്കു പുറപ്പെട്ട മാര്‍ച്ച് പുതിയകോട്ടയില്‍ വച്ച് സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു.
ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. ഹൊസ്ദുര്‍ഗ് ട്രഷറിക്കു പിന്നില്‍ നിന്ന് പോലീസിനു നേരേ കല്ലേറുമുണ്ടായി.
ടിബി റോഡില്‍ നിന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചപ്പോള്‍ പോലീസ് തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. ലീഗ് പ്രകടനത്തിനു നേരേ പുതിയകോട്ടയില്‍ വച്ച് ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.

COMMENTS