രാജപുരം:റാണിപുരത്ത് ആളില്ലാത്ത വീടിനുനേരേ അക്രമം. ജനലുകളും കസേരകളുമടക്കമുള്ള ഫർണിച്ചറുകളും തകർത്തു. റാണിപുരം വനസംരക്ഷണസമിതി പ്രസിഡന്റും പരിസ...
രാജപുരം:റാണിപുരത്ത് ആളില്ലാത്ത വീടിനുനേരേ അക്രമം. ജനലുകളും കസേരകളുമടക്കമുള്ള ഫർണിച്ചറുകളും തകർത്തു. റാണിപുരം വനസംരക്ഷണസമിതി പ്രസിഡന്റും പരിസ്ഥിതിപ്രവർത്തകനുമായ എസ്.മധുസൂദനന്റെ വീടിനുനേരേയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. വീടിന്റെ മുൻവശത്തെയും വശങ്ങളിലെയും 11 ജനൽപ്പാളികൾ പൂർണമായി തകർത്തു. നാല് കസേരകൾ, സ്റ്റൂളുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയും അടിച്ചുതകർത്തനിലയിലാണ്. 10,000 രൂപയോളം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മധുസൂദനനും കുടുംബവും കഴിഞ്ഞ നാലുദിവസമായി സ്ഥലത്തുണ്ടായിരുന്നില്ല. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് ജനലുകളും വീട്ടുപകരണങ്ങളുമടക്കം നശിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രാജപുരം പോലീസിൽ പരാതിനൽകി. പരിസ്ഥിതിവിനോദസഞ്ചാരമേഖലകൂടിയായ റാണിപുരത്ത് അടുത്തകാലത്തായി നായാട്ടുകാരുടെയുംമറ്റും ശല്യം വർധിച്ചുവരുന്നതായി സൂചനയുണ്ട്. വനപാലകരുടെയും പോലീസ് അധികൃതരുടെയും നിരീക്ഷണം ഈമേഖലയിൽ ശക്തമാക്കണമെന്ന് നാട്ടുകാർ പറയുന്നു.

COMMENTS