നീലേശ്വരം:ആർ.എസ്.എസ്. കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാവർഗ് നടക്കുന്ന നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ശിബിര നഗരിയിൽ സ്ഥാപിച്ച കവാടം...
നീലേശ്വരം:ആർ.എസ്.എസ്. കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാവർഗ് നടക്കുന്ന നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ശിബിര നഗരിയിൽ സ്ഥാപിച്ച കവാടം ഒരുസംഘം നശിപ്പിച്ചു. സംഭവത്തിൽ 30 പേർക്കെതിരേ നീലേശ്വരം പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് പുല്ലൂർ അമ്പലത്തറ പന്നിക്കൂർ ഹൗസിലെ കെ.ശ്രീജിത്തിന്റെ പരാതിയിൽ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ വിനയൻ കണിച്ചിറ, മനുമോഹൻ കണിച്ചിറ, ഉദയൻ മാർക്കറ്റ്, പള്ളിക്കരയിലെ ജയപാലൻ, നവനീത്, സുനിൽ അമ്പാടി, അഭിലാഷ് കൊട്ടുംപുറം, സർജിക്ക് ലൂസോവ് എന്നിവർക്കും കണ്ടാലറിയാവുന്ന 22 പേർക്കുമെതിരേയാണ് കേസ്.

COMMENTS