കണ്ണൂര്‍: റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ ഭാര്യയുടെ കണ്‍മുന്നില്‍ ട്രെയിന്‍ തട്ടി ഭര്‍ത്താവിന് ദാരുണ മരണം. തൃശ്ശൂര്‍ മായന്നൂര്‍ കൊണ്ടോഴി...
കണ്ണൂര്‍: റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ ഭാര്യയുടെ കണ്‍മുന്നില്‍ ട്രെയിന്‍ തട്ടി ഭര്‍ത്താവിന് ദാരുണ മരണം. തൃശ്ശൂര്‍ മായന്നൂര്‍ കൊണ്ടോഴിയിലെ സന്തോഷ് (37) ആണ് മരിച്ചത്. സന്തോഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ട്രെയിന്‍ തട്ടി പരിക്കുകളോടെ ഭാര്യ പറവൂര്‍ കൈതാരത്തെ ബിന്ദുവിനെ (32) കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ജില്ലയിലെ എടക്കാട് റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം. ദമ്പതികള്‍ പറശ്ശിനിക്കടവില്‍ ക്ഷേത്രദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു. എടക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പാളം മുറിച്ച് കടക്കുമ്പോഴാണ് അപകടം.

COMMENTS