കാഞ്ഞങ്ങാട്: കോടികളുടെ വാഹനങ്ങള് തുരുമ്പു തിന്നുന്നതിനു പൊലീസ് കാവല്! ഹൊസ്ദുര്ഗ്ഗ് പൊലീസ് സ്റ്റേഷന് പരിസരത്താണ് കോടിക്കണക്കിനു രൂപ...
ഹൊസ്ദുര്ഗ്ഗ് പൊലീസ് സ്റ്റേഷന് പരിസരത്താണ് കോടിക്കണക്കിനു രൂപയുടെ ലോറികളും മറ്റു വാഹനങ്ങളും വര്ഷങ്ങളായിക്കിടന്നു തുരുമ്പെടുക്കുന്നത്. ഹൊസ്ദുര്ഗ് മിനിസിവില് സ്റ്റേഷന്, കാഞ്ഞങ്ങാട് നഗരസഭ ഓഫീസ്, ഡി വൈ എസ് പി ഓഫീസ്, ആര് ഡി ഒ ഓഫീസ്, ഫയര്ഫോഴ്സ്, ഗസ്റ്റ് ഹൗസ് എന്നിവ ഇതിനടുത്താണ്.
പൂഴി -മണ്ണ് എന്നിവ അനധികൃതമായി കടത്തിയ ലോറികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 10 വര്ഷം മുമ്പു മുതല് പിടിയിലായ ടിപ്പറുകളും ഇന്റര്സ്റ്റേറ്റ് പെര്മിറ്റുള്ള ലോറികളുമാണ് ഇവയിലധികവും. പിടികൂടിയപ്പോള് ഉണ്ടായിരുന്ന പൂഴിയും മണ്ണും ഇപ്പോഴും അതില് പല ലോറികളിലുമുണ്ട്. അവയില് കാടും വളര്ന്നിട്ടുണ്ട്.ചുറ്റുമുള്ള സര്ക്കാര് ഓഫീസ് വഴികളില് ലോറികള് നിറുത്തി ഇട്ടിരിക്കുന്നതിനാല് ഇവിടെ ഗതാഗത തടസ്സവും പതിവാണ്.
തീരദേശ മേഖലകളായ കല്ലൂരാവി, കാഞ്ഞങ്ങാട് കടപ്പുറം, കുശാല് നഗര് എന്നിവിടങ്ങളിലേക്കുള്ള റോഡിലും ലോറികള് നിറുത്തിയിട്ടുണ്ട്. ഇതുമൂലം ആ ഭാഗത്തേക്കുള്ള വാഹനങ്ങളും ഇവിടെ പതിവായി തിരക്കില് കുടുങ്ങുന്നു.
സര്ക്കാര് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള് ഈ വാഹനങ്ങള് ലേലം ചെയ്യുകയോ അല്ലെങ്കില് പിഴ ഈടാക്കി ലോറിയുടമക്കു തന്നെ വിട്ടുകൊടുക്കുകയോ ചെയ്തിരുന്നെങ്കില് തുരുമ്പെടുത്തു പോവുന്ന കോടികള് ആര്ക്കെങ്കിലും ഗുണകരമാവുമായിരുന്നു. നിയമത്തിന്റെ മെല്ലെപ്പോക്കുണ്ടാക്കുന്ന നഷ്ടത്തിനു പൊലീസ് തന്നെ കാവല് നില്ക്കേണ്ടിവരുന്ന നിസ്സഹായത ജനങ്ങള്ക്കിവിടെ മടുപ്പുണ്ടാക്കുന്നു.

COMMENTS